ഷിനാസ് പൈതൃക ഫെസ്റ്റിവൽ സമാപിച്ചു
text_fieldsമസ്കത്ത്: ഷിനാസ് പൈതൃക ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഒട്ടക റേസ് ട്രാക്കിൽ സമാപിച്ചു. സമാപന ചടങ്ങിൽ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള ഒട്ടക ഉടമകൾ പങ്കെടുത്തു. സയ്യിദ് ഫിറാസ് ബിൻ ഫാത്തിക് അൽ സഈദിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ.
ഉൽപാദനക്ഷമമായ കുടുംബങ്ങളുടെ പ്രദർശനത്തിനു പുറമെ ഷിനാസ് വിലായത്തിന്റെ സമുദ്ര, കാർഷിക, ബദൂയിൻ പ്രദർശനങ്ങൾ പ്രദർശിപ്പിച്ച പൈതൃക ഗ്രാമം മുഖ്യാതിഥി സന്ദർശിച്ചു. കുതിരപ്പന്തയം, ഒട്ടക സൗന്ദര്യ മത്സരം, സംഗീത നൃത്തങ്ങൾ തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു. ഒട്ടക മത്സരത്തിലെ വിജയികൾക്ക് മുഖ്യാതിഥി സമ്മാനങ്ങൾ നൽകുകയും പങ്കെടുത്ത സ്ഥാപനങ്ങളെ ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.