വൃക്കകൾ തകരാറിൽ; സുമനസ്സുകളുടെ കരുണ തേടി പ്രവാസി
text_fieldsസലാല: വൃക്കകൾ തകരാറിലായ പ്രവാസി ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കരുണതേടുന്നു. സലാല ബലദിയയിലെ ശുചീകരണ വിഭാഗം ജോലിക്കാരനായ പട്ടാമ്പി ചെറുകോട് സ്വദേശി അഷ്റഫ് പത്തു ദിവസം മുമ്പ് ഛർദിയെ തുടർന്ന് ഡോക്ടറെ കണ്ടപ്പോഴാണ് വൃക്കകൾ തകരാറിലാണെന്ന വിവരം അറിയുന്നത്. തുച്ഛമായ ശമ്പളം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഒാട്ടത്തിനിടെയാണ് മനസ്സും ശരീരവും തളർത്തി രോഗവിവരം അറിയുന്നത്. മാതാപിതാക്കളും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബത്തിെൻറ ആശ്രയമാണ്. ഒരു മാസം മുമ്പ് ഇദ്ദേഹത്തിെൻറ മാതാവിന് ഗുരുതരമായ അസുഖം സ്ഥിരീകരിച്ചിരുന്നു.
ഇതിെൻറ ചികിത്സാ ചെലവിനും മറ്റും നെേട്ടാട്ടമോടുേമ്പാഴാണ് അഷ്റഫും രോഗക്കിടക്കയിൽ ആകുന്നത്. ഇതിനൊപ്പം, അഷ്റഫിെൻറ മൂത്തമകളുടെ വിവാഹാലോചനകളും നടന്നുവരുകയായിരുന്നു. ഇപ്പോൾ തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിന് വിധേയനാവുകയാണ്. വ്യക്ക മാറ്റി വെക്കുക എന്നതാണ് ഏക പരിഹാരമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.
അടുത്ത ബന്ധു വൃക്കദാനത്തിന് തയാറാണെങ്കിലും ശസ്ത്രക്രിയക്കുള്ള പത്തു ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാത്ത അവസ്ഥയിലാണ് ഇൗ നിർധന കുടുംബം. പുതുക്കിയ കരാർ പ്രകാരം ശമ്പളമായി ലഭിക്കുന്ന തുച്ഛമായ തുകയല്ലാതെ മറ്റു ചികിത്സാ ആനുകൂല്യങ്ങൾ ഒന്നും കമ്പനിയിൽനിന്ന് ലഭിക്കുകയില്ല. സുമനസ്സുകൾ ആരെങ്കിലും സഹായ ഹസ്തം നീട്ടുമെന്ന പ്രതീക്ഷയിലാണ് അഷ്റഫ്. ഹോട്ടൽ ജീവനക്കാരനായ സഹോദരൻ നാസർ സലാലയിലുണ്ട്, ഫോൺ: 95308931.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
