നാട്ടിൽ കുടുങ്ങിയ പ്രവാസികളെ സഹായിക്കണം -പ്രവാസി വെൽഫെയർ ഫോറം
text_fieldsമസ്കത്ത്: നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് തിരിച്ചെത്താൻ കേന്ദ്ര- കേരള സർക്കാറുകൾ സഹായനടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി വെൽെഫയർ ഫോറം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ഏറെ പ്രയാസം അനുഭവിക്കുന്ന സമയമാണിത്. എയർ ബബ്ളിെൻറ പേരു പറഞ്ഞ് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികളുടെ നഷ്ടം നികത്താനും പ്രവാസികളെ ചൂഷണം ചെയ്യാനും ഇൗ അവസരം ഉപയോഗപ്പെടുത്തരുത്. ഉയർന്ന വിമാനനിരക്ക് കാരണം നാട്ടിൽ കുടുങ്ങിയവർ തിരിച്ചു വരാൻ മടിക്കുകയാണ്. വിമാന സർവിസുകളിലെ നിയന്ത്രണം എടുത്തു മാറ്റാൻ കേരളം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണം. ഇൗ വിഷയത്തിൽ നോർക്കയും ശക്തമായ നിലപാടെടുക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

