ഹലോ ദോഫാര്‍’ പുറത്തിറക്കി
text_fieldsസലാല ലുലുവില്‍ നടന്ന ചടങ്ങിൽ ‘ഹലോ ദോഫാര്‍’ മോബൈല്‍ ആപ് പുറത്തിറക്കുന്നു
സലാല: സലാലയുടെയും ദോഫാറിന്റെയും സമഗ്ര വിവരങ്ങളുമായി ‘ഹലോ ദോഫാര്‍’ എന്ന പേരില്‍ മോബൈല്‍ ആപ് പുറത്തിറക്കി. സലാല ലുലുവില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഒമാന്‍ ഫുട്ബാള്‍ താരം അബ്ദുല്ല കമൂനയാണ് ആപ് റിലീസ് ചെയ്തത്. അടിയന്തര ആവശ്യങ്ങൾക്കായി ബന്ധപ്പെടാനുള്ള നമ്പറുകൾ, ടൂറിസ്റ്റ് ലൊക്കേഷനുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങള്‍ ഇതില്‍ ലഭ്യമാണ്.
ടൂറിസ്റ്റുകള്‍ക്ക് ഉപകാരപ്രദമായ രൂപത്തിലാണ് ആപ് രൂപകല്പന ചെയ്തിരിക്കുന്നത്. ക്യൂ അര് കോഡ് വഴിയും പ്ലേ സ്റ്റോറില്‍നിന്നും നിലവില്‍ ഹലോ ദോഫാര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്പിള്‍ സ്റ്റോറില്‍ വൈകാതെ ആപ് ലഭ്യമാക്കുമെന്ന് ഇതിന് രൂപകല്പന നല്കിയ ഐ.ടി എൻജിനീയര്‍ മുഹമ്മദ് അന്‍വര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ലുലു ജനറല്‍ മാനേജര്‍ മുഹമ്മദ് നാവാബ്, ബഷീര്‍ റാബിയ അല്‍ ഹംബസി, ഡോ. കെ. സനാതനന്, രാകേഷ് കുമാര്‍ ഝ, ഡോ. അബൂബക്കര്‍ സിദ്ദീഖ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

