Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹെ​ലി​കോ​പ്​​ട​റി​ൽ...

ഹെ​ലി​കോ​പ്​​ട​റി​ൽ മ​രു​ന്ന​ടി​ക്ക​ൽ: മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന്​  കാ​ർ​ഷി​ക മ​ന്ത്രാ​ല​യം

text_fields
bookmark_border
ഹെ​ലി​കോ​പ്​​ട​റി​ൽ മ​രു​ന്ന​ടി​ക്ക​ൽ: മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന്​  കാ​ർ​ഷി​ക മ​ന്ത്രാ​ല​യം
cancel

മ​സ്​​ക​ത്ത്​: ഇൗ​ന്ത​പ്പ​ന​യി​ലെ കീ​ട​ങ്ങ​ളെ തു​ര​ത്താ​ൻ ദാ​ഖി​ലി​യ, ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഹെ​ലി​കോ​പ്​​ട​റി​ൽ മ​രു​ന്ന​ടി​ക്കാ​ൻ ആ​രം​ഭി​ച്ച​താ​യി കാ​ർ​ഷി​ക, ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൃ​ഷി​ക്കാ​രും ഇൗ ​മേ​ഖ​ല​ക​ളി​ലെ താ​മ​സ​ക്കാ​രാ​യ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും മ​രു​ന്ന​ടി​ക്ക​ൽ മു​ൻ​നി​ർ​ത്തി അ​ണു​ബാ​ധ ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണം. കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളി​ൽ കീ​ട​നാ​ശി​നി ക​ല​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​വ​രും വേ​ണ്ട സം​ര​ക്ഷ​ണ സം​വി​ധാ​ന​മൊ​രു​ക്ക​ണം.

കാ​റു​ക​ൾ മൂ​ടി​യി​ടു​ക​യോ മ​രു​ന്ന​ടി​ക്കു​ന്ന​തി​​​െൻറ പ​രി​ധി​യി​ൽ​നി​ന്ന്​ മാ​റ്റി​യി​ടു​ക​യോ വേ​ണം. മ​ര​ു​ന്ന​ടി​ക്കു​ന്ന സ​മ​യ​ത്ത്​ കു​ട്ടി​ക​ൾ വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കാ​ർ​ഷി​ക മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ബ്ര, അ​ൽ ഖ​ബ​ൽ വി​ലാ​യ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ മ​രു​ന്ന​ടി പൂ​ർ​ത്തി​യാ​യി. ബി​ദി​യ, വാ​ദി ബ​നീ ഖാ​ലി​ദ്, അ​ൽ ഖാ​മി​ൽ, അ​ൽ വാ​ഫി എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്​​ച​യും ജ​അ​​ലാ​ൻ ബ​നീ ബു​ഹ​സ​നി​ൽ ഞാ​യ​റാ​ഴ്​​ച​യ​ും സൂ​ർ വി​ലാ​യ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച​യു​മാ​ണ്​ മ​രു​ന്ന​ടി​ക്ക​ൽ. ഇൗ​ന്ത​പ്പ​ന മ​ര​ങ്ങ​ൾ ധാ​രാ​ള​മാ​യി വ​ള​രു​ന്ന വ​ട​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ്​ മ​രു​ന്ന​ടി​ക്ക​ൽ ന​ട​ക്കു​ക. മൊ​ത്തം ഇ​രു​പ​തി​നാ​യി​രം ഏ​ക്ക​ർ സ്​​ഥ​ല​ത്താ​ണ്​ മ​രു​ന്ന​ടി​ക്കു​ക. ദ്യൂ​ബാ​സ്​ കീ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണ​ത്തി​നാ​ണ്​ മ​രു​ന്ന​ടി. 

മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലും സെ​പ്​​റ്റം​ബ​ർ, ഒ​ക്​​ടോ​ബ​ർ മാ​സ​ങ്ങ​ളി​ലു​മാ​ണ്​ ഇൗ ​കീ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടു​ള്ള മ​രു​ന്ന​ടി​ക്ക​ൽ. രോ​ഗാ​ണു​ബാ​ധ​യു​ടെ തീ​വ്ര​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മ​രു​ന്ന​ടി​ക്കു​ന്ന മേ​ഖ​ല തീ​രു​മാ​നി​ക്കു​ക​യെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ ക്രോ​പ്​ പ്രൊ​ട്ട​ക്​​ഷ​ൻ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ മ​ഹ്​​മൂ​ദ്​ അ​ൽ ന​ബ്​​ഹാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanhelicoptergulf newsmalayalam news
News Summary - helicopter-oman-gulf news-malayalam news
Next Story