എസ്.എ.എഫ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഎസ്.എ.എഫ് മേധാവി റിയർ അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് അൽ റൈസിയുമായി കുവൈത്ത്
നാവിക സേന കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹസ്സ മുത്തലാഖ് അൽ അലത്തി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: സുൽത്താൻ സായുധ സേന (എസ്.എ.എഫ്) മേധാവി റിയർ അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് അൽ റൈസിയുമായി കുവൈത്ത് നാവിക സേന കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹസ്സ മുത്തലാഖ് അൽ അലത്തി കൂടിക്കാഴ്ച നടത്തി.
റോയൽ ഒമാനി നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ അൽ റഹ്ബി, മസ്കത്തിലെ കുവൈത്ത് എംബസിയിലെ മിലിറ്ററി അറ്റാഷെ, പ്രതിനിധി സംഘം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സൈനിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

