കനത്ത മഴ; ഖസബിൽ വാദിയിൽ ഒഴുക്കിൽപെട്ട് ഒരു സ്ത്രീ മരിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിൽ വാദിയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ മരിച്ച നിലയിൽ രക്ഷാ പ്രവർത്തകർ കണ്ടെടുത്തു. ചൊവ്വാഴ്ച അതി ശക്തമായ മഴ പെയ്ത ഖസബിൽ പ്രളയം റിപ്പോർട്ട് ചെയ്തിരുന്നു. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് കെടുതികൾ തുടരുകയാണ്. ഖസബിൽ വാദികളിലുണ്ടായ കുത്തൊഴുക്കിൽ സ്ത്രീ അകപ്പെടുകയായിരുന്നെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു.
അതേ സമയം, ശക്തമായ മഴയെ തുടർന്ന് ഖസബിൽ കനത്ത നാശനഷ്ടമാണുണ്ടായത്. നിരവധി കാറുകൾ വെളളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോയി. പ്രദേശത്ത് കുടുങ്ങിയ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

