ഒമാനിൽ കനത്ത മഴ തുടരുന്നു; രണ്ട് മരണം
text_fieldsമസ്കത്ത്: കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന വാദിയിൽ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തിലെ വാദി അൽ ബത്തയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നു വാഹനങ്ങളിലായി ഒമ്പതു പേരായിരുന്നു വാദിയിൽ അകപ്പെട്ടിരുന്നത്. ഇതിൽ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവർക്ക് നടത്തിയ തിരിച്ചിലിനിടെയാണ് ഒരു സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയിരുന്നത്. അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചവരെ മഴ തുടരുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ അറിയിച്ചിരിക്കുന്നത്. പാറകൾ ഇടിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

