Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴ: മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തി
text_fieldsbookmark_border
മസ്കത്ത്: സീബ് വിലായത്തിലെ മവാലിഹിൽ വീടുകളിൽ അകപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം 20 പേരെ മസ്കത്തിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ജീവനക്കാർ രക്ഷപ്പെടുത്തി. എട്ടു സ്ത്രീകളും 12 കുട്ടികളുമാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയിൽ വെള്ളക്കെട്ടുയർന്നതോടെ ഇവർ വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാതെ അകപ്പെടുകയായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
സീബിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനത്തിൽനിന്ന് ഒമാനി സ്വദേശിയായ യത്രികനെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ബോട്ടിലെത്തിയാണ് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

