Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂനമർദം; വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴക്ക്​ സാധ്യത

text_fields
bookmark_border
ന്യൂനമർദം; വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴക്ക്​ സാധ്യത
cancel

മസ്‌കത്ത്: ന്യൂനമർദത്തിന്‍റെ ഭാഗമായി മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, തെക്കൻ ബാത്തിന, മസ്‌കത്ത്​, ദാഹിറ ഗവർണറേറ്റുകളിൽ ഞായറാഴ്ചവരെ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ 10മുതൽ 40.മീ.മീറ്റർവരെ മഴ ലഭിച്ചേക്കും.

മണിക്കൂറിൽ 28 മുതൽ 45 കി.മീറ്റർ വരെ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗത. മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റകളുടെ തീരങ്ങളിൽ കടൽ പ്രക്ഷുബ്​ധമാകും. തിരമാലകൾ രണ്ട്​ മുതൽ മൂന്നുമീറ്റർവരെ ഉയരാനും സാധ്യതയുണ്ട്​.

കടലിൽ ഇറങ്ങറരുതെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ സ്വദേശികളും വിദേശികളും തയ്യാറാകണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy rain is likely in the northern governorates
Next Story