Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​വി​ധ...

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ

text_fields
bookmark_border
rain
cancel
camera_alt

1. ഇ​സ്ക്കി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഇ​ടി​മി​ന്ന​ൽ 2. ന​ഖ​ലി​ൽ നി​റ​ഞ്ഞൊ​ഴു​കു​ന്ന വാ​ദി​ക​ളി​ലൊ​ന്ന്

മ​സ്ക​ത്ത്: ന്യൂ​ന മ​ർ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു പ​ല​യി​ട​ത്തും മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ന​ഖ​ൽ, റു​സ്താ​ഖ്, ബു​റൈ​മി, സു​ഹാ​ർ, ഖാ​ബൂ​റ, ഇ​സ്കി എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. ഉ​ച്ച​യോ​ടെ തു​ട​ങ്ങി​യ മ​ഴ വൈ​കീ​ട്ടാ​ണ് ശ​ക്തി​യാ​ർ​ജി​ച്ച​ത്. റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ ഗ​താ​ഗ​ത ത​ട​സ്സ​വും നേ​രി​ട്ടു. മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം വ​ന്നി​ട്ടു​ണ്ട്.

അ​തേ സ​മ​യം, അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കി​യി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പ്. അ​ഞ്ച് മു​ത​ൽ പ​ത്ത് മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 37 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ് വീ​ശു​ക.

ഒ​ന്നി​ല​ധി​കം അ​പ​ക​ട സാ​ധ്യ​ത സം​ബ​ന്ധി​ച്ച മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി​യി​ലെ മാ​റ്റ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷി​ച്ചുവ​രു​ക​യാ​ണ്. പ്ര​തീ​ക്ഷി​ക്കു​ന്ന മ​ഴ സം​ബ​ന്ധി​ച്ചും അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ളും ബു​ള്ള​റ്റി​നു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും പി​ന്തു​ട​ര​ണ​മെ​ന്ന് കേ​ന്ദ്രം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRain Alert
News Summary - Heavy rain in various regions
Next Story