Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിലെ തെക്കൻ ബാത്തിനയിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും ശക്തമായ കാറ്റിലും നാശനഷ്ടം

text_fields
bookmark_border
ഒമാനിലെ തെക്കൻ ബാത്തിനയിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും ശക്തമായ കാറ്റിലും നാശനഷ്ടം
cancel

മസ്‌കത്ത്: ഒമാനിലെ തെക്കൻ ബാത്തിനയിൽ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ മഴയിലും മിന്നൽപ്രളയത്തിലും നാശനഷ്ടം. മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റും നാശനഷ്ടങ്ങളുടെ ആഘാതം വർധിപ്പിച്ചു. നഖ്ൽ, വാദി അൽ മഅവിൽ വിലായത്തുകളിലെ നിരവധി ഗ്രാമങ്ങളിലാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്.

മഴ ശക്തമായതോടെ ഐൻ അൽ തവാറയിലെ അൽ ഹമാം വാദിയും അൽ സബാത്ത് വാദിയും കരകവിഞ്ഞൊഴുകി. ബാധിത പ്രദേശങ്ങളിലെ മറ്റ് നിരവധി വാദികളിലും ജലനിരപ്പ് ഉയർന്നു. ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ചില ഗ്രാമങ്ങളിൽ വാഹനങ്ങൾക്കും ഷെഡുകൾ ഉൾപ്പെടെയുള്ള മറ്റ് വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചു.

അതേസമയം റുസ്താഖിലെ വാദി അൽ ത്വയ്യിബ് കരകവിഞ്ഞതിനെ തുടർന്ന് റോയൽ ഒമാൻ പൊലീസ് വാഹനയാത്രികർക്ക് ജാഗ്രതാ നിർദേശം നൽകി. വാദിയിലെ വെള്ളപ്പൊക്കം റുസ്താഖ്, ഇബ്രി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലെ ഗതാഗതത്തെ ബാധിച്ചു. യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു. കരകവിഞ്ഞൊഴുകുന്ന വാദികൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy rain in southern Batinah, Oman
Next Story