മസ്കത്തിൽ കനത്ത മഴ
text_fieldsനോർത്ത് ബതീനയിൽ മഴയിൽ മതിൽ കാറിന് മുകളിലേക്ക് വീണപ്പോൾ
മസ്കത്ത്: നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ഒമാെൻറ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നുണ്ടെങ്കിലും തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ശക്തമായ കാറ്റിനും മിന്നലിനും ഒപ്പം മഴയെത്തിയത്.
മഴയിൽ മത്ര സൂഖ് പോലുള്ള താഴ്ന്ന പ്രദേശങ്ങളിലൂടെ വാദി പരന്നൊഴുകി. ഇതോടെ കടകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയിൽ ഉറക്കമൊഴിച്ച് വ്യാപാരികൾ കാവൽനിൽക്കേണ്ടിവന്നു. ശക്തമായ നീരൊഴുക്ക് രൂപപ്പെട്ടാല്‍ കടകളിലേക്ക് വെള്ളം കയറുന്നത് ഇവിടങ്ങളിൽ പതിവാണ്.
ന്യൂനമർദത്തിെൻറ ഫലമായി കഴിഞ്ഞ മാസം അവസാനത്തിൽ മസ്കത്തിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ആ സമയങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകളോടെയാണ് കടകള്‍ അടച്ചിരുന്നത്.
താഴ്ന്ന ഭാഗങ്ങളിലുള്ള സാധനങ്ങൾ ഉയരങ്ങളിലും ഗോഡൗണുകളിലേക്കും മാറ്റുകയും ഷട്ടറുകളിലും മറ്റുമുള്ള വിള്ളലുകളിൽ ഫോമുകള്‍ ഇട്ടും ഇരുമ്പ് ബാരിക്കേഡുകള്‍ സ്ഥാപിച്ചും പഴുതടച്ചാണ് ഷോപ്പുകള്‍ അടച്ചുപോന്നിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം അര്‍ധരാത്രി മഴ ഇരച്ചെത്തിയത് പരിഭ്രാന്തിക്കിടയാക്കി. രാത്രി ലോക്ഡൗണായതിനാല്‍ പുറത്തിറങ്ങി, വേണ്ട കരുതലുകളൊരുക്കാന് സാധിക്കുകയുമില്ല.
ചില കച്ചവടക്കാര്‍ പൊലീസ് ഹെല്പ് ലൈനില്‍ വിളിച്ച് അനുമതി തേടി തങ്ങളുടെ സ്ഥാപനങ്ങളില്‍ ചോര്‍ച്ച തടയാന്‍ ടാര്പോളില് ഇടുകയും സാധനങ്ങള്‍ മാറ്റിയും വേണ്ട മുൻകരുതൽ എടുക്കുകയായിരുന്നു. അതേസമയം, ലോക്ഡൗണ്‍ നിയന്ത്രണം മൂലം നിരത്തില്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വെള്ളമൊഴുക്ക് ഗതിമാറാതിരുന്നത് കടകളില്‍ വെള്ളം കയറാതിരിക്കാന്‍ കാരണമായി.
നോർത്ത് ബതീനയിൽ നാശനഷ്ടം
മസ്കത്ത്: നോർത്ത് ബതീനയിൽ മഴയിലും ഇടിമിന്നലിലും കനത്ത നാശനഷ്ടം. മരങ്ങൾ നിലംപൊത്തുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കാറ്റിൽ മത്സ്യത്തൊഴിലാളികളുടെ സ്വത്തുക്കൾ തകർന്നു. ഷിനാസ്, ലിവ, സൊഹാർ, സഹം എന്നിവിടങ്ങളിലാണ് മഴയും കാറ്റുമുണ്ടായത്.
മരങ്ങൾ കടപുഴകി വീണാണ്വാഹനങ്ങൾക്കും വീടുകൾക്കും കേടുപറ്റിയത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അപകട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
