ഇന്നു മുതൽ ശക്തമായ മഴ
text_fieldsമസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്ച മുതൽ മഴ ലഭിക്കും. ബുധനാഴ്ചവരെ ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ കോരിച്ചൊരിയുക എന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചിരിക്കുന്നത്. ആലിപ്പഴവും വർഷിക്കും.
മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ബുറൈമി, ദാഹിറ, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലുമായിരിക്കും മഴ ലഭിക്കുക. മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽതീരങ്ങളിലും തിരമാലകൾ രണ്ടു മുതൽ 3.5 മീറ്റർ വരെ ഉയർന്നേക്കും. ഞായറാഴ്ച മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ബുറൈമി, ദാഹിറ, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ എന്നിവിടങ്ങളിൽ പത്തു മുതൽ 40 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 64 കിലോമീറ്റർവരെ വേഗത്തിലായിരിക്കും കാറ്റ് വീശുക. വാദികൾ നിറഞ്ഞൊഴുകും. വേണ്ട മുൻകരുതൽ നടപടികൾ എടുക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

