Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ വിവിധ...

ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു

text_fields
bookmark_border
ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു
cancel

മസ്കത്ത്​: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്​തമായ മഴ തുടരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ ശരിവെച്ച്​ തിങ്കളാഴ്​ച രാത്രിയോടെ ത​ന്നെ മഴ ആരംഭിച്ചിരുന്നു. തെക്ക്​-വടക്ക്​ ശർഖിയ, തെക്ക്​-വടക്ക്​ ബാത്തിന, ദാ​ഹിറ, ദാഖിലിയ മുസന്ദം, ബുറൈമി തുടങ്ങിയ ഗവർണറേറ്റുകളിലാണ്​ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ മഴ കോരിച്ചൊരിയുന്നത്​. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റി​പ്പോർട്ട്​ ചെയ്തിട്ടില്ല.


വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന്​ ഉൾഗ്രാമങ്ങളിൽ നേരിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു. വടക്കൻ ബാത്തിന, ദാഹിറ, മുസന്ദം, ബുറൈമി എന്നീ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക്​ അവധി നൽകിട്ടുണ്ട്​.


അടുത്ത 24 മണിക്കൂറിനുള്ളിൽ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. തലസ്ഥാന നഗരിയായ മസ്കത്തിൽ രാവിലെ മുതൽതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainOman
News Summary - Heavy rain continues in various governorates of Oman
Next Story