ഹെവൻസ് പ്രീ സ്കൂൾ പ്രവേശനോത്സവം
text_fieldsസലാല: ഹെവൻസ് പ്രീ സ്കൂൾ സലാല പ്രവേശനോത്സവം നടത്തി. ഐഡിയൽ ഹാളിൽ നടന്ന പരിപാടി സിജി സലാല സി.എൽ.പി കോഓഡിനേറ്റർ ഡോ. ഷാജിദ് ഉദ്ഘാടനം ചെയ്തു. മാനേജിങ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ഐഡിയൽ എജുക്കേഷൻ സെന്റർ കൺവീനർ അബ്ദുല്ല മുഹമ്മദ്, മുൻ അധ്യാപിക ഹുസ്നി സമീർ, മെന്റർ നിഷ സാബു ഖാൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.എസ്. ഷമീർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ റജീന സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
കുട്ടികളുടെ ഗാനങ്ങളും ഖുർആൻ പാരായണവും നടന്നു. എട്ടുവർഷമായി നടന്നുവരുന്ന ഹെവൻസ് പ്രീസ്കൂളിൽ മൂന്നു വയസ്സുള്ള കുട്ടികൾക്കാണ് പ്രവേശനം. പ്രാഥമിക പഠനത്തോടൊപ്പം ഖുർആൻ പാരായണവും പ്രാർഥന പഠനവും ഉൾപ്പെടുന്നതാണ് മൂന്നുവർഷത്തെ കോഴ്സ്. രണ്ടാമത്തെ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. അഡ്മിഷന് 9602 9830, 9274 2931 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

