ഹെവൻസ് പ്രവേശനോത്സവം
text_fieldsസലാല: ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ സലാലയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അൽറാസി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മുഹമ്മദ് റഫീക്ക് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജി. സലിം സേട്ട് അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ കൺവീനർ യു.എ. ലത്തീഫ്, റജീന എന്നിവർ സംസാരിച്ചു. പുതുതായി പ്രവേശനംനേടിയ വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഷജീൽ ബിൻ ഹസൻ സ്വാഗതവും അധ്യാപിക ഫാത്തിമ ബത്തൂൽ നന്ദിയും പറഞ്ഞു. റജ ഖുർആൻ പാരായണം നിർവഹിച്ചു, സ്കൈ 2, സ്കൈ 3 വിദ്യാർഥികൾ ഗാനാലാപനം നിർവഹിച്ചു. രക്ഷിതാക്കളും മാനേജിങ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 96029830.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
