ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsഷിജിത്ത്
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. പാറളം വെങ്ങിണിശ്ശേരി ചൂരേക്കാട്ട് ഷിജിത്ത് (44) ആണ് മസ്കത്തിൽ മരിച്ചത്. മസ്കത്ത് വാദി കബീറിൽ സ്വകാര്യ സ്ഥാപനത്തിൽ സ്വർണ്ണപ്പണി ചെയ്തുവരുകയായിരുന്നു.
രാവിലെ ജോലിക്ക് പോകുന്നതിനായി കുളികഴിഞ്ഞ് മുറിയിൽ ഇരിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത തോന്നുകയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവ്: ശ്രീധരൻ. മാതാവ്: ഇന്ദിര. ഭാര്യ: അജിത. മസ്കത്ത് ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

