ഹ്യദയാഘാതം; കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsഉസ്മാൻ
സലാല: കഴിഞ്ഞ 50 വർഷത്തോളമായി സലാലയിൽ ബിസിനസ് നടത്തി വരുന്ന കോഴിക്കോട് നാദാപുരം വളയം സ്വദേശി ഇടയരികണ്ടിയിൽ ഉസ്മാൻ (68) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഭാര്യ: ആസ്യ. മക്കൾ: സൽമാൻ, ഷാജഹാൻ, ഫാത്തിമ (മെഡിക്കൽ വിദ്യാർഥി, ഈജിപ്ത്) . കുടുംബം കഴിഞ്ഞ 25 വർഷമായി സലാലയിലുണ്ട്. ഒമാനി വെയേഴ്സിന്റെ ഹോൾസെയിൽ റീട്ടെയിൽ മേഖലയിലായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സലാലയിൽ മറവു ചെയ്യുമെന്ന് മക്കൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

