Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
സലാല: കോഴിക്കോട് വടകര സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. വടകര ചോമ്പാല സ്വദേശി കുനിയിൽ മുസ്തഫയാണ് (61) മരിച്ചത്. വ്യാഴാഴ്ച അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘകാലമായി സലാല മത്സ്യ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ശിഹാദ്, ഷിജാസ്, ആഷിഖ്, ഹംന.
മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയായ ശേഷം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

