Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ആലപ്പുഴ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചെങ്ങന്നൂർ വെൺമണിതാഴം കണ്ണങ്ങാട്ട് ഹൗസിൽ രാജേഷ് (40) ആണ് മസ്കത്തിലെ റൂവിയിൽ മരിച്ചത്. പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്റായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെൺമണിയിലെ വീട്ടിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രാധാകൃഷ്ണൻ പിള്ളയാണ് പിതാവ്. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ. മക്കൾ: ദക്ഷിത്, ദക്ഷിത. സഹോദരങ്ങൾ: ജയകൃഷ്ണൻ, രശ്മി രാധാകൃഷ്ണൻ.
Next Story

