ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsഅബൂബക്കർ
മസ്കത്ത്: കോഴിക്കോട് കുന്ദമംഗലം പടനിലം ആരാമ്പ്രം സ്വദേശി ആലുംകണ്ടിയിൽ ബീരാൻകോയയുടെ മകൻ അബൂബക്കർ (63) ഹൃദയാഘാതം മൂലം ഒമാനിലെ മസ്കത്തിൽ മരണപ്പെട്ടു. 10 വർഷത്തോളമായി മസ്കത്ത് മബേലയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരുകയായിരുന്നു. മാതാവ്: പാത്തുമ്മ.
ഭാര്യ: റസിയ. മക്കൾ: ഫൈറോസ് ജഹാൻ, മുഹമ്മദ് അർഷാഖ്, ഫാത്തിമ ഡാനിഷ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ അയക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

