ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു
text_fieldsസിദ്ദീഖ്
മസ്കത്ത്: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. തളിപ്പറമ്പ് കുപ്പം സ്വദേശി പരേതനായ കെ.െഎ. ഉമ്മർ ഹാജിയുടെ മകൻ കെ.വി ഹൗസിൽ സിദ്ദീഖാണ് (55) റൂവിയിൽ മരിച്ചത്.തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് തളർന്നുവീഴുകയായിരുന്നു.
മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മാതാവ്: ആയിഷ. ഭാര്യ: സുമയ്യ. മക്കൾ: ഷദ സിദ്ദീഖ്, ഇശാൻ സിദ്ദീഖ്, ഇസ്വ സിദ്ദീഖ് (മൂവരും വിദ്യാർഥികൾ).
കഴിഞ്ഞ 30 തിലധികം വർഷമായി ഒമാനിൽ പ്രവാസം നയിക്കുന്ന സിദ്ദീഖ് ആദ്യകാലത്ത് സ്വന്തമായി സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നു. സ്വദേശിവത്കരണം നിലവിൽ വന്നശേഷം റൂവിയിൽ സെയിൽസ്മാനായി േജാലി ചെയ്തുവരുകയായിരുന്നു.

