Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: കണ്ണൂർ...

ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ തലശേരി സ്വദേശി ഒമാനിൽ നിര്യാതനായി. കതിരൂർ ആറാം മൈൽ പൊന്നിയം സ്രാമ്പി അബൂബക്കറൻറവിടെ (എം.എ മൻസിലിൽ) സി.പി.മശ്ഹൂദി​െൻറ മകൻ ഷഹബാസ്​ (31) ആണ്​ മരിച്ചത്​.

തിങ്കളാഴ്​ച രാത്രി ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുടുംബസമേതം നിസ്​വയിലായിരുന്നു താമസം.

സലാലയിൽ ജോലി ചെയ്യുന്ന പിതാവ്​ മശ്​​ഹൂദ്​ മരണവിവരമറിഞ്ഞ്​ നിസ്​വയിലേക്ക്​ തിരിച്ചിട്ടുണ്ട്​. ഷഹബാസ്​ കഴിഞ്ഞ പത്തു വർഷമായി ഒമാനിലുണ്ട്​. കുറച്ച് വർഷങ്ങൾ സലാലയിൽ ജോലി ചെയ്തിരുന്നു. നിസ്​വ ലുലുവിലെ ഒമാൻ മൊബൈൽ ഷോപ്പിലെ (എ.ബി.ടി) ജീവനക്കാരനായിരുന്നു. മൃതദേഹം നിയമ നടപടികൾക്ക്​ ശേഷം ഒമാനിൽ ഖബറടക്കും.

ഭാര്യ: നഫീസ നാസ്നീൻ. മക്കൾ: അയ്​നാൻ (നാല്​ വയസ്​), അർവാൻ (മൂന്നു മാസം). ഷബാനയാണ്​ മാതാവ്​. മൂന്ന്​ സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman deathheart attackkannurGulf death
Next Story