Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശിനി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: സന്ദർശക വിസയിലെത്തിയ തൃശുർ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതയായി. കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളി ജങ്ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ (33)ആണ് മസ്കത്തിൽ മരിച്ചത്.
അവധികാലം ചിലവഴിക്കാനായി മസ്കത്തിലുള്ള ഭർതൃ സഹോദരന്‍റെ അടുത്തേക്ക് കുടുംബസമേതം വന്നതായിരുന്നു. ഞായറാഴ്ച വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
പിതാവ്: മനാഫ് കൊല്ലിയിൽ. മാതാവ്: ഖദീജ. ഭർത്താവ് അബ്ദുൽ റഊഫ്. മക്കൾ: ഹലീൽ, ത്വയിബ്, റാബിയ, റാഹില.നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

