Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീർ (52) ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹം കോറത്ത് കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്കത്ത് കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സഫീറ. മക്കൾ: മുഹമ്മദ് ഡാനിഷ്, ദിൽഷാ ഫാത്തിമ, ഹംദാൻ, മിൻസ സൈനബ്.
മസ്കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്കാര ശേഷം 1.30ന് അമീറാത്ത് ഖബർ സ്ഥാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർഅറിയിച്ചു.
Next Story

