Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം; അത്തോളി...

ഹൃദയാഘാതം; അത്തോളി സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; അത്തോളി സ്വദേശി സലാലയിൽ നിര്യാതനായി
cancel
camera_alt

മുഹമ്മദലി

സലാല: കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടിൽ മുഹമ്മദലി (58) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. മുൻ മുഖ്യമന്ത്രി സി.എച്ച്​ മുഹമ്മദ് കോയയുടെ ഭാര്യ സഹോദരനാണ്. ചൊവ്വാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീർഘകാലമായി പ്രവാസിയായ ഇദ്ദേഹം വർഷങ്ങളായി അൽ സഫ ഫാമിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ആയിശ ബഹ്റൈനിലാണുള്ളത്. മകൾ: ആമിനത്തുൽ ലുബൈബ (ബഹ്​റൈൻ). സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryDeath NewsOman
News Summary - Heart attack; A native of Atholi passed away in Salalah
Next Story