Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ...

ഒമാനിൽ ആരോഗ്യപ്രവർത്തകർക്ക്​ ഇനി ഹോട്ടൽ ക്വാറൻറീൻ വേണ്ട

text_fields
bookmark_border
ഒമാനിൽ ആരോഗ്യപ്രവർത്തകർക്ക്​ ഇനി ഹോട്ടൽ ക്വാറൻറീൻ വേണ്ട
cancel

മസ്​കത്ത്​: ഒമാനിലേക്ക്​ വരുന്ന ആരോഗ്യപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കി. സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയാണ്​ ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്​. ഡോക്​ടർമാർ, നഴ്​സുമാർ, ലാബ്​ അസിസ്​റ്റൻറ്​, എക്​സ്​റേ ടെക്​നീഷ്യൻ, ഫാർമസിസ്​റ്റ്​ തുടങ്ങി മെഡിക്കൽ, മെഡിക്കൽ അസിസ്​റ്റൻസ്​ തസ്​തികകളിൽ ജോലിചെയ്യുന്നവർക്ക്​ ഒമാനിലെത്തിയാൽ താമസസ്​ഥലത്ത്​ ക്വാറൻറീൻ ചെയ്​താൽ മതി. സർക്കാർ, സ്വകാര്യസ്​ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക്​ ഈ ആനുകൂല്യം ലഭിക്കുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലറിൽ അറിയിച്ചു.

ഒമാനിലെത്തുന്ന മറ്റ്​ വിദേശികൾക്കെല്ലാം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്​. മറ്റ്​ നടപടിക്രമങ്ങളിലും മാറ്റമില്ല. എട്ട്​ മണിക്കൂറിൽ കൂടുതൽ യാത്രയുള്ളവരുടെ കൈവശം ഒമാനിലെത്തുന്നതിന്​ 96 മണിക്കൂറുള്ള പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റും മറ്റുള്ളവരുടെ കൈവശം 72 മണിക്കൂർ മുമ്പുമുള്ള കോവിഡ്​ പരിശോധനാ സർട്ടിഫിക്കറ്റും ഉണ്ടാകണം. വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനക്ക്​ വിധേയമാകണം. ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ ധരിക്കുകയും ഏഴ്​ ദിവസം ക്വാറൻറീനിൽ കഴിയുകയും വേണം. എട്ടാം ദിവസം പി.സി.ആർ നടത്തി നെഗറ്റീവ്​ ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ്​ ആണെങ്കിൽ പത്ത്​ ദിവസമായിരിക്കും ഐസോ ലേഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotel quarantineHealth workers in Oman
News Summary - Health workers in Oman no longer need hotel quarantine
Next Story