ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചില്ല; ഖാബൂറയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് താഴിട്ടു
text_fieldsവടക്കൻ ബാത്തിന മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തുന്നു
മസ്കത്ത്: ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങൾ വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. ഖാബൂറ വിലായത്തിൽ നടത്തിയ പരിശോധന കാമ്പയിനിലാണ് നടപടി. സുരക്ഷിതമല്ലാത്ത 21 കിലോ ഭക്ഷ്യ ഉൽപന്നങ്ങൾ നശിപ്പിക്കുകയും ചെയ്തു. 46 ഫുഡ്, പ്രഫഷണൽ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഏഴ് നിയമലംഘനങ്ങളും കണ്ടെത്തി. 14 മുന്നറിയിപ്പുകളും നൽകി. എല്ലാ ഭക്ഷണ, പ്രഫഷനൽ സ്ഥാപനങ്ങളും ആരോഗ്യ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

