ആരോഗ്യ സുരക്ഷ: തെരുവ് കച്ചവടക്കാരിൽനിന്ന് പഴവും പച്ചക്കറിയും വാങ്ങരുതെന്ന്
text_fieldsമസ്കത്ത്: തെരുവുകളിലും മറ്റും അനധികൃത വ്യാപാരം നടത്തുന്നവരിൽനിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങരുതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. മവാല േകന്ദ്ര പഴം- പച്ചക്കറി മാർക്കറ്റിനു പുറത്ത് തെരുവ് കച്ചവടക്കാർ വിൽപന നടത്തുന്നുണ്ടെന്നും പൊതുജനങ്ങൾ ഇത് വാങ്ങുന്നത് ഒഴിവാക്കണമെന്നുമാണ് മുനിസിപ്പാലിറ്റി അധികൃതരുടെ പ്രസ്താവന.
തെരുവ് വിൽപനക്കാർ അംഗീകാരമില്ലാത്തവരാണെന്നും വിൽപന നടത്തുന്ന ഉൽപന്നങ്ങളുടെ ഉറവിടം വ്യക്തമല്ലെന്നും ഇവിടെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാറില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം ഉൽപന്നങ്ങൾ ആരോഗ്യത്തിന് ഹാനികരമാവാൻ സാധ്യതയുണ്ടെന്നും ഭക്ഷ്യവിഷബാധക്കടക്കം കാരണമാകുമെന്നും അധികൃതർ പറയുന്നു. മസ്കത്ത് മുനിസിപ്പാലിറ്റി ഇൗ വിഷയത്തിൽ ആവശ്യമായ ബോധവത്കരണം നടത്തുകയും പരിശോധനക്ക് വിധേയമാവാത്ത പഴം-പച്ചക്കറി ഉൽപന്നങ്ങളുണ്ടാക്കുന്ന അപകടങ്ങൾ വ്യക്തമാക്കുകയും ചെയ്യും. അനധികൃത തെരുവ് കച്ചവടക്കാർക്കെതിരെ ബന്ധപ്പെട്ട വിഭാഗങ്ങളുമായി സഹകരിച്ച് നടപടി എടുക്കും.
കേന്ദ്ര പഴം-പച്ചക്കറി മാർക്കറ്റിൽ പോവുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുകയും മസ്ക് ധരിക്കുകയും വേണം. മാർക്കറ്റിൽ തിരക്ക് കൂടിയ േവളകളിൽ പച്ചക്കറി, പഴവർഗങ്ങൾ വാങ്ങുന്നത് ഒഴിവക്കണം. കോവിഡ് സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വ്യത്യസ്ത ആഗമന, നിഗമന ഗേറ്റുകൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
തെരുവ് വ്യാപാരികൾക്കെതിരെ പൊതുജനങ്ങളിൽനിന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. മവാല മാർക്കറ്റിനു പുറത്ത് മാത്രമല്ല പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും ലേബർ ക്യാമ്പുകളിലും ഇവർ പഴം-പച്ചക്കറി വിൽപന നടത്തുണ്ട്. മസ്ജിദുമായി ചുറ്റിപ്പറ്റി പഴങ്ങളും പച്ചക്കറികളും വിൽപന നടത്താറുണ്ട്. ഇവർ വിൽപന നടത്തുന്ന പഴം-പച്ചക്കറികളിൽ അധികവും വില കുറഞ്ഞതോ കേട് വന്നതോ ആയിരിക്കുമെന്നാണ് പൊതുജനങ്ങൾ പറയുന്നത്. അധികൃതർ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം വ്യാപാരികൾക്കായി എല്ലാ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചുള്ള പ്രത്യേക സ്ഥലം നൽകണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. ഇത്തരം തെരുവ് കച്ചവടക്കാരിൽനിന്ന് വാങ്ങിയ മുഴുവൻ പഴങ്ങളും കേടുവന്നതായിരുന്നുവെന്ന് മറ്റൊരു സ്വദേശി പറയുന്നു. ഇവർ വിൽക്കുന്ന പഴങ്ങളും പച്ചക്കറികളും സെൻട്രൻ പച്ചക്കറി മാർക്കറ്റിൽനിന്ന് കളയുന്നവയാണെന്നുപോലും സംശയിക്കുന്നതായി ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

