Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 35 വയസ്സിന് മുകളിലുള്ളവർ ആരോഗ്യ പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsbookmark_border
മസ്‌കത്ത്: 35 വയസ്സിന് മുകളിലുള്ളവർ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. വിട്ടുമാറാത്ത രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനും പതിവ് ആരോഗ്യ പരിശോധനകൾ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ 17ന് ആചരിക്കുന്ന ലോക രോഗി സുരക്ഷാ ദിനത്തോടനുബന്ധിച്ചാണ് മന്ത്രാലയം നിർദേശം നൽകിയത്. ‘ജീവിതകാലം മുഴുവൻ സുരക്ഷിത പരിചരണത്തിലേക്ക്’ എന്ന സന്ദേശവുമായി നടത്തുന്ന പ്രചാരണത്തിന്‍റെ ഭാഗമായി സമീപത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്താനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

