മസ്കത്ത്: ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഒബൈദ് അൽ സഇൗദി മസ്കത്ത ് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചു. കോവിഡ്-19 ബാധ മുൻനിർത്തി അറൈവൽ ഹാളിൽ ഒ രുക്കിയ പ്രതിരോധ-മുൻകരുതൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് മന്ത്ര ിയും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ വിപുലമായ നിരീക്ഷണ സംവിധാനമാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. വന്നിറങ്ങുന്ന യാത്രക്കാരിൽനിന്ന് സെൽഫ് ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ച് വാങ്ങുകയാണ് ആദ്യം ചെയ്യുക. പാസ്പോർട്ട് മേഖലക്ക് തൊട്ടുമുമ്പ് ആരോഗ്യപ്രവർത്തകർ ഫോറം വാങ്ങി പരിശോധിക്കാം. രോഗബാധിത രാജ്യങ്ങളിൽനിന്ന് വരുന്നവരാണെങ്കിൽ ഹെൽത്ത് സർവൈലൻസ് ക്ലിനിക്കിൽ പരിശോധനക്ക് വിധേയമാക്കും.
ഇൗ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ശരീരസ്രവം ലബോറട്ടറി പരിശോധനക്ക് അയക്കാൻ നടപടിയെടുക്കും. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നയാളുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിൽ മാത്രമേ ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ. അല്ലാത്തപക്ഷം വീടുകളിൽ കരുതൽ നിരീക്ഷണത്തിന് (ക്വാറൈൻറൻ) വിധേയരാകാൻ നിർദേശിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരോടും ക്വാറൈൻറൻ നടപടിയുടെ പ്രാധാന്യത്തെ കുറിച്ച് നിർദേശം നൽകും. വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ ഉള്ളവരുടേതടക്കം കാര്യങ്ങൾ മെഡിക്കൽ സംഘം നിരീക്ഷിക്കുകയും ചെയ്യും.