ലോകാരോഗ്യ സംഘടന വിദഗ്ധരുമായി ആരോഗ്യ മന്ത്രിയുടെ കൂടിക്കാഴ്ച
text_fields
ഡബ്ല്യു.എച്ച്.ഒയിലെ അവയവമാറ്റ വിദഗ്ധരുമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽസൈദി നടത്തിയ കൂടി ക്കാഴ്ച
മസ്കത്ത്: ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യു.എച്ച്.ഒ) അവയവമാറ്റ വിദഗ്ധരുമായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽസൈദി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. അവയവമാറ്റ പദ്ധതി വികസിപ്പിക്കുന്നതിനായി നാഷനൽ സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ സ്ഥാപിക്കാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അനുവാദം നൽകിയ കാര്യം അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു.
പദ്ധതിയുടെ വിജയത്തിന് ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു. രാജ്യത്ത് വൃക്ക തകരാറിലായ 2200ലധികം രോഗികൾ സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നുണ്ട്. അവയവമാറ്റ പദ്ധതി സജീവമായാൽ രാജ്യത്തുതന്നെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർണമായി നടത്താൻ കഴിയുമെന്നാണ് കരുതുന്നത്.