ഒമ്പതാമത് ഒമാൻ ഹെൽത്ത് എക്സിബിഷന് തുടക്കം
text_fieldsമസ്കത്ത്: ഒമ്പതാമത് ഒമാൻ ഹെൽത്ത് എക്സിബിഷനും കോൺഫറൻസിനും കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ തുടക്കം.
ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് അഫയേഴ്സ് വിഭാ ഗം ഉപദേഷ്ടാവ് ഡോ. സുൽത്താൻ ബിൻ യാറൂബ് അൽ ബുസൈദിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മൂന്നുദിവസത്തെ പ്രദർശനവും സമ്മേളനവും ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ഒമാൻ എക്സ്പോയാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയടക്കം 12 രാജ്യങ്ങളിൽനിന്നുള്ള നൂറോളം ആശുപത്രികളും മെഡിക്കൽ ഉൽപന്ന നിർമാതാക്കളും വിതരണക്കാരുമടക്കമുള്ളവർ പ്രദർശനത്തിൽ സംബന്ധിക്കും. ഒമാനിലെയും ആഗോളതലത്തിലെയും ആരോഗ്യ മേഖലയിലെ വികസനങ്ങൾ പ്രദർശനത്തിെൻറ ഭാഗമായുള്ള സമ്മേളനത്തിൽ ചർച്ച ചെയ്യും. 30ഒാളം പ്രഭാഷകരാണ് സമ്മേളനത്തിൽ സംസാരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
