വനിതകള്‍ക്കായി ആരോഗ്യ ബോധവത്കരണ പഠന ക്ലാസ് സംഘടിപ്പിച്ചു
text_fieldsസുഹാര്‍: സുഹാര്‍ കോര്‍ണിഷ് മലയാളി അസോസിയേഷന്‍ വനിതകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുമായി ബോധവത്കരണ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ബദര്‍ അല്‍ സമാ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. സബീഹ അക്ബര്‍ ക്ലാസിന് നേതൃത്വം നല്‍കി. സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപരമായ വിഷയങ്ങള്‍, രോഗപ്രതിരോധം, ഗര്‍ഭകാല പരിചരണം, സ്ത്രീകളുടെ സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസ്സില്‍ വിശദീകരിച്ചു.
കൗമാരത്തില്‍ സാധാരണയായി കണ്ടുവരുന്ന മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം, പഠനഭാരം എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുകയും നിരവധി സംശയങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഡോക്ടര്‍ മറുപടി നല്‍കുകയും ചെയ്തു. സുഹൃത് ബന്ധങ്ങള്‍, സാമൂഹിക ഇടപെഴകലുകള്‍, സൈബര്‍ സുരക്ഷ, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഡോ. സബീഹ അക്ബര്‍ സംസാരിച്ചു.തമ്പാന്‍ തളിപ്പറമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ജാസ്മിന്‍ ഷഫീഖ് അധ്യക്ഷത വഹിച്ചു. മുരളീകൃഷ്ണന്‍, ജയന്‍ എടപ്പറ്റ, ലിന്‍സി സുഭാഷ്, ഹസീദ സുശാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഹാഷിഫ് സ്വാഗതവും സജില ഹാഷിഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

