ആരോഗ്യ ബോധവൽക്കരണം സംഘടിപ്പിച്ചു
text_fieldsമബേല ഐ.സി.എഫിന്റെയും ജലാലിയ്യ മദ്രസയുടെയും
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവൽകരണ ക്ലാസിൽനിന്ന്
മസ്കത്ത്: മേബല ഐ.സി.എഫിൻറെയും ജലാലിയ്യ മദ്രസയുടെയും ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. അൽസലാമ പോളിക്ലിനിക് എം.ഡി ഡോ. റഷീദ് അലി ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ ത്വാഹ സ്വാഗതം പറഞ്ഞു. ഡോ. ജാബിർ ജലാലി ആമുഖം അവതരിപ്പിച്ചു. റഫീഖ് പാനൂർ, നജീബ് കാന്തപുരം ഉപഹാരം നൽകി.
ശുചിത്വം, ആഹാര രീതി, ഉറക്കം, വ്യായാമം തുടങ്ങിയവയിൽ മക്കളിലുണ്ടാകേണ്ട ശീലങ്ങളെക്കുറിച്ച് ഡോക്ടർ സംസാരിച്ചു. പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതിലൂടെ ഭാവിയിൽ സമൂഹത്തിന് സേവന പ്രവർത്തനങ്ങൾ നടത്താനാകണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് സംശയ നിവാരണത്തിനുള്ള അവസരവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

