വലകളിൽ കുടുങ്ങിയ ആമയെ രക്ഷപ്പെടുത്തി
text_fieldsവലയിൽ കുടുങ്ങിയ ആമയെ രക്ഷിച്ചപ്പോൾ
മസ്കത്ത്: കടലിൽ ഉപേക്ഷിച്ച മത്സ്യബന്ധന വലകളിൽ കുടുങ്ങിയ ആമയെ രക്ഷപ്പെടുത്തിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഡയ്മാനിയത്ത് ദ്വീപ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ഫീൽഡ് സർവേക്കിടെയാണ് ആമയെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ആമയെ വലയിൽനിന്ന് രക്ഷിച്ച് കടലിൽ വിടുകയായിരുന്നു. അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഇത്തരം വലകൾ സമുദ്രജീവികളുടെ ഭീഷണിയാകുന്നുണ്ടെന്നും പരിസ്ഥിതി ശുചിത്വവും ജീവജാലങ്ങളുടെ സംരക്ഷണവും എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്നും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

