Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേ​ശീ​യ​ സ്ഥി​തി...

ദേ​ശീ​യ​ സ്ഥി​തി വി​വ​ര​കേ​ന്ദ്രം എം‌.​സി‌.​ബി.‌​എ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്തി

text_fields
bookmark_border
ദേ​ശീ​യ​ സ്ഥി​തി വി​വ​ര​കേ​ന്ദ്രം എം‌.​സി‌.​ബി.‌​എ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്തി
cancel
camera_alt

ദേ​ശീ​യ​ സ്ഥി​തി വി​വ​ര​കേ​ന്ദ്രം (എ​ൻ‌.​സി‌.​എ​സ്‌.​ഐ) മ​സ്‌​ക​ത്തി​ലെ മോ​ഡേ​ൺ കോ​ള​ജ് ഓ​ഫ് ബി​സി​ന​സ് ആ​ൻ​ഡ് സ​യ​ൻ​സു​മാ​യി (എം‌.​സി‌.​ബി.‌​എ​സ്) സ​ഹ​ക​ര​ണ ധാ​ര​ണ പ​ത്ര​ത്തി​ൽ

ഒ​പ്പു​വെ​ക്കു​ന്നു

മ​സ്‌​ക​ത്ത്: ദേ​ശീ​യ​ സ്ഥി​തി വി​വ​ര​കേ​ന്ദ്രം (എ​ൻ‌.​സി‌.​എ​സ്‌.​ഐ) മ​സ്‌​ക​ത്തി​ലെ മോ​ഡേ​ൺ കോ​ള​ജ് ഓ​ഫ് ബി​സി​ന​സ് ആ​ൻ​ഡ് സ​യ​ൻ​സു​മാ​യി (എം‌.​സി‌.​ബി.‌​എ​സ്) സ​ഹ​ക​ര​ണ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. അ​ക്കാ​ദ​മി​ക് പ​രി​ശീ​ല​ന​വും ഗ​വേ​ഷ​ണ​വും വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

മെ​മ്മോ​റാ​ണ്ട​ത്തി​ലെ നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​രം, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, ഇ​രു ക​ക്ഷി​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന അ​ക്കാ​ദ​മി​ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും, പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ഇ​രു ക​ക്ഷി​ക​ളും സ​ഹ​ക​രി​ക്കും. സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​ക​ളി​ൽ സ്മാ​ർ​ട്ട് സൊ​ല്യൂ​ഷ​നു​ക​ളു​ടെ ഉ​പ​യോ​ഗം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും, ദേ​ശീ​യ മാ​ന​വ വി​ഭ​വ​ശേ​ഷി​യു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്നു. എ​ൻ‌.​സി‌.​എ​സ്‌.​ഐ സി.​ഇ.​ഒ ഡോ. ​ഖ​ലീ​ഫ ബി​ൻ അ​ബ്ദു​ല്ല അ​ൽ ബ​ർ​വാ​നി, എം‌.​സി‌.​ബി.‌​എ​സ് സി.​ഇ.​ഒ ഡോ. ​മു​നീ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​സ്‌​ക​രി എ​ന്നി​വ​ർ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

വി​ശ്വ​സ​നീ​യ​മാ​യ ഡേ​റ്റ​യെ അ​ടി​സ്ഥാ​ന​മാ​ക്കി തീ​രു​മാ​ന​മെ​ടു​ക്ക​ൽ പ്ര​ക്രി​യ​യെ പി​ന്തു​ണ​ക്കു​ന്ന ഒ​രു സം​യോ​ജി​ത വി​ജ്ഞാ​ന സം​വി​ധാ​നം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യി സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​വു​ള്ള ദേ​ശീ​യ കേ​ഡ​ർ​മാ​രു​ടെ ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ എം‌.​സി‌.​ബി‌​എ​സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് ഡോ. ​ഖ​ലീ​ഫ ബി​ൻ അ​ബ്ദു​ല്ല അ​ൽ ബ​ർ​വാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman Newsgulf news malayalam
News Summary - he National Situation Information Center arrived in Dharana with MCBS
Next Story