Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ ഹാർമോണിയസ്​...

സലാലയിൽ ഹാർമോണിയസ്​ കേരള വിളംബര റോഡ്​ഷോ നാളെ മുതൽ

text_fields
bookmark_border
സലാലയിൽ ഹാർമോണിയസ്​ കേരള വിളംബര റോഡ്​ഷോ നാളെ മുതൽ
cancel

സലാല: മാനവികതയു​ടെയും ഒരുമയുടെയും സന്ദേശമുയർത്തുന്ന ‘ഹാർമോണിയസ്​ കേരള’യുടെ നാലം എഡിഷന്‍റെ വിളംബര റോഡ്​ഷോ സലാലയിൽ ബുധനാഴ്ച ആരംഭിക്കും. പ്രമുഖ അവതാരകൻ രാജ്​ കലേഷാണ്​ മൂന്നുദിവസത്തെ പരിപാടിക്ക്​ നേതൃത്വം നൽകാനെത്തുന്നത്​. ചിരിയും ചിന്തയുമുണർത്തുന്ന കളികളും പറച്ചിലുമായി രാജ്​ കലേഷ്​ കലാപൂരത്തിന്‍റെ​ കൊടിയേറ്റം നിർവഹിക്കും.

ബുധനാഴ്ച വൈകീട്ട്​ 7.30മുതൽ സീപേൾസ്​ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​ ജ്വല്ലറിയിലാണ്​ റോഡ്​ ഷോകളുടെ തുടക്കം. വ്യാഴാഴ്ച വൈകു. 5മണി മുതൽ 6.30 വരെ ജോയ്​ ആലുക്കാസ്​ എക്സ്​ചേഞ്ച്​ സആദ ബ്രാഞ്ചിലും രാത്രി 7മണി മുതൽ രാത്രി ഒമ്പത്​ വരെ അൽവാദി ലുലു മാളിലും റോഡ്​ഷോ നടക്കും. വെള്ളിയാഴ്ച രാവിലെ 11.30ന്​ തുംറൈത്ത്​ ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ ഓണാഘോഷ പരിപാടിയിലും രാജ്​ കലേഷ്​ അരങ്ങുതകർക്കും. കുടുംബങ്ങൾക്കുവേണ്ടിയുള്ള വിനോദപരിപാടികളും മത്സരങ്ങളും കിടിലൻ സമ്മാനങ്ങളുമാണ്​ ഇതിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്​. ഒക്​ടോബർ 13ന്​ സലാല അൽ മറൂജ്​ ആംഫി തിയറ്ററിലാണ്​ ‘ഹാർമോണിയസ്​ കേരള’യുടെ ഒമാനിലെ നാലാം എഡിഷന്​ വേദിയൊരുങ്ങുന്നത്​.

ഷാഹി, ലുലു ഹൈപർ മാർക്കറ്റ്​, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ്​ ജ്വല്ലറി, ഹോട്ട്​പാക്ക്, ​ജോയ്​ ആലുക്കാസ്​ എക്സ്​ചേഞ്ച്​ എന്നിവരാണ്​ പരിപാടിയുടെ മുഖ്യപ്രായോജകർ. മലയാളികളുടെ പ്രിയപ്പെട്ട ചലചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസിൽ സ്ഥാനംപിടിച്ച മനോജ് കെ. ജയൻ എന്നിവരാണ് ചടങ്ങിൽ മുഖ്യാഥിതികളായെത്തുന്നത്.

നാല്‌ വര്‍ഷം മുമ്പ് സലാലയിലെ പ്രവാസി സമൂഹം നെഞ്ചേറ്റിയ ‘ഹർമോണിയസ് കേരള’ ഏറെ പുതുമകളോടെയാണ്‌ ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ഗായകരായ വിധു പ്രതാപ്, ചിത്ര അരുൺ, അക്ബർ ഖാൻ, ക്രിസ്തകല, അശ്വന്ദ് അനിൽകുമാർ, മേഘ്ന സുമേഷ്, ഡാൻസർ റംസാൻ മുഹമ്മദ്, അവതാരകനും നടനുമായ മിഥുൻ രമേശ്, രാജ് കലേഷ് തുടങ്ങി നിരവധി കലാകാരന്മാരും വേദിയിലെത്തും.

മുഴുവൻ പ്രവാസി മലയാളികളെയും മെഗാ ആഘോഷത്തിന്റെ ഭാഗമാക്കാൻ ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് നിശ്ചയിച്ചിരിക്കുന്നത്. സനായ്യ, തുംറൈത്ത്, സലാല, സാദ എന്നിവിടങ്ങിലെ വിവിധ സ്ഥാപനങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിംഗൾ എൻട്രി ഡയമണ്ട് ടിക്കറ്റിന് 5ഒമാൻ റിയാലും സിംഗ്ൾ എൻട്രി പ്ലാറ്റിനം ടിക്കറ്റിന് 3റിയാലും സിംഗ്ൾ എൻട്രി ഗോൾഡ് ടിറ്ററ്റിന് രണ്ട് റിയാലുമാണ് നിരക്ക്. ടിക്കറ്റ് വിവരങ്ങൾക്ക്: 96042333, 95629600.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalalaHarmonious Kerala Valambara Roadshow
News Summary - Harmonious Kerala Valambara Roadshow in Salala from tomorrow
Next Story