‘ഹാർമോണിയസ് കേരള’; ടിക്കറ്റെടുക്കുന്നവർക്ക് സമ്മാനങ്ങളുമായി ഷാഹി
text_fieldsസലാല: ഗൾഫ് മാധ്യമം സലാലയിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’യുടെ നാലാം പതിപ്പിന് മാറ്റുകൂട്ടാൻ അത്യുഗ്രൻ സമ്മാനങ്ങൾ ഒരുക്കി ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്. ഹാർമോണിയസ് കേരള ടിക്കറ്റെടുത്തവർക്ക് www.shahispices.com/bonanza എന്ന ലിങ്കിൽ കയറിയോ ഇതോടൊപ്പമുള്ള ക്യൂ.ആർ കോഡ് ഉപയോഗിച്ചോ മത്സരത്തിൽ പങ്കാളികളാകാം. വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനം സോണിയുടെ 55 ഇഞ്ച് ടി.വി, രണ്ടാം സമ്മാനം ലെനോവൊ ലാപ്ടോപ്, മൂന്നാം സമ്മാനം എൽ.ജി ഹോം തിയറ്റർ എന്നിവ സമ്മാനിക്കും.
ഒക്ടോബർ 13ന് സലാല അൽ മറൂജ് ആംഫി തിയറ്ററിലാണ് ‘ഹാർമോണിയസ് കേരള’യുടെ ഒമാനിലെ നാലാം എഡിഷന് വേദിയൊരുങ്ങുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസ്സിൽ സ്ഥാനംപിടിച്ച മനോജ് കെ. ജയൻ എന്നിവരാണ് ചടങ്ങിൽ മുഖ്യാതിഥികളായെത്തുന്നത്. മുഴുവൻ പ്രവാസി മലയാളികളെയും മെഗാ ആഘോഷത്തിന്റെ ഭാഗമാക്കാൻ ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് നിശ്ചയിച്ചിരിക്കുന്നത്. സനായ്യ, തുംറൈത്ത്, സലാല, സാദ എന്നിവിടങ്ങിലെ വിവിധ സ്ഥാപനങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിംഗ്ൾ എൻട്രി ഡയമണ്ട് ടിക്കറ്റിന് അഞ്ച് റിയാലും സിംഗ്ൾ എൻട്രി പ്ലാറ്റിനം ടിക്കറ്റിന് മൂന്ന് റിയാലും സിംഗ്ൾ എൻട്രി ഗോൾഡ് ടിക്കറ്റിന് രണ്ട് റിയാലുമാണ് നിരക്ക്. ടിക്കറ്റ് വിവരങ്ങൾക്ക് ഫോൺ: 96042333, 95629600.

