ഹാർമോണിയസ് കേരള: സലാലയിൽ ടിക്കറ്റ് പ്രകാശനം ചെയ്തു
text_fieldsസലാല: ജനുവരി 30ന് സലാല അൽ മറൂജ് ആംഫി തിയേറ്ററിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ ‘ഹാർമോണിയസ് കേരള’യുടെ ടിക്കറ്റുകൾ പ്രകാശനം ചെയ്തു. സലാല ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം ഒമാൻ റസിഡൻ്റ് മാനേജർ അഫ്സൽ അഹ്മദ്, ലുലു ജനറൽ മാനേജർമാരായ ടി.പി. ഷാക്കിർ, മുഹമ്മദ് നവാബ് എന്നിവർക്ക് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ഷാഹി ഫുഡ്സ് ഏരിയ സെയിൽസ് മാനേജർ ഷാനവാസ് കൊല്ലോൻ, ബദർ അൽ സമഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ബ്രാഞ്ച് ഹെഡ് അബ്‌ദുൽ അസീസ്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ അജയ് ഹരിദാസ്, ജോയ് ആലുക്കാസ് എക്സ്‌ചേഞ്ച് ഏരിയ മാനേജർ ഗൗതം വി.വി. എന്നിവർ സംബന്ധിച്ചു.
സലാലയിൽ ആവേശം നിറക്കാനെത്തുന്ന ഹാർമോണിയ് കേരളയുടെ ടിക്കറ്റുകൾ ലഭ്യമായിത്തുടങ്ങി. ഡയമണ്ട് സീറ്റിന് 10 റിയാൽ, പ്ലാറ്റിനം സീറ്റിന് അഞ്ചു റിയാൽ, ഗോൾഡ് സീറ്റിന് മൂന്നു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നാല് ടിക്കറ്റ് വാങ്ങുന്നവർക്ക് അഞ്ചാമതൊരെണ്ണം സൗജന്യമായി ലഭിക്കും. വലിയ ഗ്രൂപ്പുകൾക്ക് കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്.
നേരിട്ട് ടിക്കറ്റുകൾ ലഭിക്കാൻ 95629600 (നവാസ്), 99490108 (അൽ ഫവാസ് ട്രാവൽസ്), 92742931 (ഐഡിയൽ ഹാൾ), 92877710 ( കമൂന ബേക്കറി ന്യൂ സലാല), 98671150 (സിറാജ് റാമിസ് സനായിയ്യ), 96029947 (സാദ അൽ മഹ പെട്രോൾ പമ്പ് , കാർ ആക്സസറീസ് ഷോപ്പ്) എന്നിവരുമായി ബന്ധപ്പെടണം. ടിക്കറ്റുകൾ ഓൺലൈനായും എടുക്കാം. ഓൺലൈനായി ലഭിക്കാൻ: https://events.mefriend.com/hk6salalah
ടിക്കറ്റ് പ്രകാശന ചടങ്ങിന് ഗൾഫ് മാധ്യമം ഒമാൻ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, സർക്കുലേഷൻ മാനേജർ മുഹമ്മദ് നവാസ് കയക്കൽ, ഇവന്റ് കൺവീനർ കെ.എ. സലാഹുദ്ദീൻ, കോ കൺവീനർമാരായ സമീർ കെ.ജെ., മുസാബ് ജമാൽ എന്നിവർ നേത്യത്വം നൽകി.
മലയാളത്തിന്റെ പ്രിയ നടി ഭാവനയടക്കമുള്ള താരനിരയാണ് സലാലയിൽ ‘ഹാർമോണിയസ് കേരള’ ആറാം സീസണിനെത്തുന്നത്. മലയാളികൾ നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി പ്രിയ ഗായകൻ എം.ജി ശ്രീകുമാറിന്റെ ‘മധുമയമായ് പാടാം’ എന്ന പ്രത്യേക ഷോ ഹാർമോണിയസ് കേരളയിൽ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ നാൽപതാം വാർഷികാഘോഷമായാണ് ‘മധുമയമായ് പാടാം’ അരങ്ങേറുക.
ഹാർമോണിയസ് കേരളയുടെ മുന്നോടിയായി സലാലയിൽ വിവിധ സാമൂഹിക, സംസ്കാരിക പരിപാടികളും പ്രധാനകേന്ദ്രങ്ങളിൽ റോഡ് ഷോയും നടക്കും. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് കമ്പനി തുടങ്ങിയവരും പങ്കാളികളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

