Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഹാ​ർ​മോ​ണി​യ​സ്...

‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’: ലു​ലു​വി​ൽ ആ​വേ​ശം വി​ത​റി രാ​ജ്​ ക​ലേ​ഷ്​

text_fields
bookmark_border
ലു​ലു മാ​ളി​ൽ ന​ട​ന്ന റോ​ഡ്​ ഷോ
cancel
camera_alt

‘ഗ​ൾ​ഫ് മാ​ധ്യ​മം ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ നാ​ലം എ​ഡി​ഷ​ന്‍റെ വി​ളം​ബ​ര​മാ​യി അ​ൽ​വാ​ദി ലു​ലു മാ​ളി​ൽ ന​ട​ന്ന റോ​ഡ്​ ഷോ

സ​ലാ​ല​: ‘ഗ​ൾ​ഫ് മാ​ധ്യ​മം ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ നാ​ലം എ​ഡി​ഷ​ന്‍റെ വി​ളം​ബ​ര​മാ​യി അ​ൽ​വാ​ദി ലു​ലു മാ​ളി​ൽ ന​ട​ന്ന റോ​ഡ്​​ഷോ ആ​വേ​ശം വി​ത​റി. ക​ളി​യും ചി​രി​യും ചി​ന്ത​യും പ​ക​ർ​ന്ന്​ പു​ത്ത​ൻ കാ​ഴ്ച​ക​ളാ​ണ്​ പ്ര​മു​ഖ അ​വ​താ​ര​ക​നാ​യ രാ​​ജ്​ ക​ലേ​ഷ്​ തീ​ർ​ത്ത​ത്.

ത​ടി​ച്ചു​കൂ​ടി​യ കാ​ണി​ക​ൾ​ക്ക്​ മു​ന്നി​ൽ മാ​ജി​ക്കും കു​സൃ​തി ചോ​ദ്യ​ങ്ങ​ളു​മാ​യി ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ക​ല്ലു അ​ര​ങ്ങ്​ ത​ക​ർ​ത്തു. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ ക​ല്ലു​വി​നൊ​പ്പം ചു​വ​ടു​വെ​ച്ചും പാ​ട്ടു​പാ​ടി​യും റോ​ഡ്​​​ഷോ അ​വി​സ്​​മ​ര​ണീ​യ​മാ​ക്കു​ക​യും ചെ​യ്തു. എ​ട്ട്​ മ​ണി​ക്കു​ള്ള പ​രി​പ​ടി​ക്കാ​യി മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്നേ ലു​ലു​വി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക േവ​ദി​യി​ൽ ആ​ളു​ക​ൾ ത​ടി​ച്ചു​ കൂ​ടി​യി​രു​ന്നു.

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ച്​ സ​ആ​ദ ബ്രാ​ഞ്ചി​ലും റോ​ഡ്​ ഷോ ​അ​ര​ങ്ങേ​റി. ജീ​വ​ന​ക്കാ​രും മ​റ്റ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ക​ളി​യും ചി​രി​യും പ​ക​ർ​ന്ന്​ ന​ൽ​കി​യ റോ​ഡ്​​ഷോ മി​ക​ച്ച അ​നു​ഭ​വ​മാ​ണ്​ സ​മ്മാ​നി​ച്ച​തെ​ന്ന്​ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള വി​നോ​ദ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും കി​ടി​ല​ൻ സ​മ്മാ​ന​ങ്ങ​ളും​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ന്​ ​തും​റൈ​ത്ത്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലും രാ​ജ്​ ക​ലേ​ഷ്​ അ​ര​ങ്ങു​ത​ക​ർ​ക്കും.

ഒ​ക്​​ടോ​ബ​ർ 13ന്​ ​സ​ലാ​ല അ​ൽ മ​റൂ​ജ്​ ആം​ഫി തി​യ​റ്റ​റി​ലാ​ണ്​ ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ ഒ​മാ​നി​ലെ നാ​ലാം എ​ഡി​ഷ​ന്​ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. ഷാ​ഹി, ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്, ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ൽ, സീ ​പേ​ൾ​സ്​ ജ്വ​ല്ല​റി, ഹോ​ട്ട്​​പാ​ക്ക്, ​ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ച്​ എ​ന്നി​വ​രാ​ണ്​ പ​രി​പാ​ടി​യു​ടെ മു​ഖ്യ​പ്രാ​യോ​ജ​ക​ർ. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ച​ല​ച്ചി​ത്ര താ​ര​വും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ അ​പ​ർ​ണ ബാ​ല​മു​ര​ളി, മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട അ​ഭി​ന​യ ജീ​വി​ത​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മാ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ൽ സ്ഥാ​നം​പി​ടി​ച്ച മ​നോ​ജ് കെ. ​ജ​യ​ൻ എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യെ​ത്തു​ന്ന​ത്.

വി​നോ​ദ​ത്തി​ന്റെ​യും ആ​സ്വാ​ദ​ന​ത്തി​ന്റെ​യും പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, ചി​ത്ര അ​രു​ൺ, അ​ക്ബ​ർ ഖാ​ൻ, ക്രി​സ്റ്റ​ക​ല, അ​ശ്വ​ന്ദ് അ​നി​ൽ​കു​മാ​ർ, മേ​ഘ്ന സു​മേ​ഷ്, ഡാ​ൻ​സ​ർ റം​സാ​ൻ മു​ഹ​മ്മ​ദ്, അ​വ​താ​ര​ക​നും ന​ട​നു​മാ​യ മി​ഥു​ൻ ര​മേ​ശ് തു​ട​ങ്ങി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും വേ​ദി​യി​ലെ​ത്തും. മു​ഴു​വ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യും മെ​ഗാ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​ക്കാ​ൻ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണ് ടി​ക്ക​റ്റി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ​നാ​യ്യ, തും​റൈ​ത്ത്, സ​ലാ​ല, സാ​ദ എ​ന്നി​വി​ട​ങ്ങി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. സിം​ഗ​ൾ എ​ൻ​ട്രി ഡ​യ​മ​ണ്ട് ടി​ക്ക​റ്റി​ന് അ​ഞ്ച്​ റി​യാ​ലും സിം​ഗ്ൾ എ​ൻ​ട്രി പ്ലാ​റ്റി​നം ടി​ക്ക​റ്റി​ന് മൂ​ന്ന്​ റി​യാ​ലും സിം​ഗ്ൾ എ​ൻ​ട്രി ഗോ​ൾ​ഡ് ടി​ക്ക​റ്റി​ന് ര​ണ്ട് റി​യാ​ലു​മാ​ണ് നി​ര​ക്ക്. ടി​ക്ക​റ്റ് വി​വ​ര​ങ്ങ​ൾ​ക്ക്: 96042333, 95629600.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamLuluRaj KaleshHarmonious Kerala
News Summary - 'Harmonious Kerala': Raj Kalesh spread excitement in Lulu
Next Story