സലാലയെ സസ്പെൻസിന്റെ ത്രില്ലടിപ്പിക്കാൻ ഫാസിൽ ബഷീർ എത്തുന്നു
text_fieldsഫാസിൽ ബഷീർ ‘ട്രിക്സ് മാനിയ’ പ്രകടനത്തിനിടെ
സലാലയിലേക്കുള്ള ഫാസിലിന്റെ ആദ്യവരവാണിത്. എറണാകുളം നെടുമ്പാശ്ശേരി സ്വദേശിയായ ഫാസിൽ ബഷീർ, 2003ൽ ഹയർസെക്കൻഡറി പഠനകാലത്താണ് മാജിക്കിന്റെ മായിക രംഗത്തേക്ക് കടന്നുവരുന്നത്. രണ്ടു വർഷത്തിന് ശേഷം പ്രശസ്തമായ ഫയർ എസ്കേപ്പ് പ്രകടനത്തിൽ റെക്കോഡിട്ടതോടെ, ഫയർ എസ്കേപ് വിജയകരമായി അവതരിപ്പിച്ച കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാന്ത്രികനായി. നിരവധി ആൾദൈവ തട്ടിപ്പുകളെ സമൂഹ മാധ്യമങ്ങളിലൂടെ തുറന്നുകാട്ടിയത് ശ്രദ്ധേയമാണ്. ‘ട്രിക്സ്' എന്ന പേരിലുള്ള ഫാസിലിന്റെ യൂട്യൂബ് ചാനലിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സാണുള്ളത്. ഇൻസ്റ്റാഗ്രാമിലും അദ്ദേഹം സജീവമാണ്. എൻജിനീയറിങ് ബിരുദധാരിയായിരുന്നിട്ടും തന്റെ പാഷനായ മെന്റലിസത്തിലാണ് ഫാസിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏകദേശം പത്തു വർഷം മുമ്പ്, മെന്റലിസം കേരളത്തിൽ സജീവമായിത്തുടങ്ങുന്ന കാലം മുതൽ ഫാസിൽ മെന്റലിസം ഷോ ചെയ്തുവരുന്നുണ്ട്. മെന്റലിസം എന്ന കല ജനങ്ങൾക്കിടയിൽ തെറ്റായ രീതിയിൽ പ്രചരിക്കാനാരാംഭിച്ചപ്പോൾ സാമൂഹിക നന്മക്കായി കലയെ ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
മെന്റലിസ്റ്റുകൾക്ക് പ്രത്യേക സിദ്ധികളുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടെയാണ് ഇതിനെ പൊളിച്ചെഴുതാൻ തന്റെ ഷോയുടെ പേര് ‘ട്രിക്സ് മാനിയ’ എന്നാക്കുന്നത്. അന്നു മുതൽ ഇന്നുവരെ സാമുഹിക ബോധവത്കരണത്തിന്റെ ഭാഗമായാണ് ഫാസിൽ ബഷീർ ഈ ഷോ അവതരിപ്പിച്ചുവരുന്നത്. മെന്റലിസത്തിന്റെയും ഹിപ്നോട്ടിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ബോധവത്കരണത്തോടൊപ്പം വിനോദവും പകരുകയാണ് ‘ട്രിക്സ് മാനിയ’ ലക്ഷ്യമിടുന്നത്. എന്താണ് മെന്റലിസമെന്നും എന്താണ് ഹിപ്നോട്ടിസമെന്നും ഷോ കഴിയുമ്പോൾ ആളുകൾക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഫാസിൽ ബഷീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നിരന്തരം പ്രാക്ടീസ് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്കും മെന്റലിസം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് തന്റെ ഷോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക നന്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച് 2022ൽ ശ്രേഷ്ഠ മാനവ് സേവാ നാഷനൽ അവാർഡ്, 2023ൽ ഇന്ത്യൻ മിറാക്കിൾ ബസ്റ്റർ അവാർഡ് എന്നിവ ഉൾപ്പെടെ പത്തോളം പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്ലാറ്റിനം ടിക്കറ്റുകൾ തീർന്നു; വേഗത്തിൽ ടിക്കറ്റുറപ്പിക്കാം
സലാല: സലാല അൽ മറൂജ് ആംഫി തിയറ്ററിൽ ജനുവരി 30 ന് ഗൾഫ് മാധ്യമവും മീഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരള- ആറാം സീസണിന്റെ ടിക്കറ്റുകൾ അതിവേഗം കാലിയാവുന്നു. അഞ്ചു റിയാലിന്റെ പ്ലാറ്റിനം കാറ്റഗറിയിലെ സീറ്റുകൾ മുഴുവൻ വിറ്റു തീർന്നതായി ടിക്കറ്റ് വിഭാഗം അറിയിച്ചു. ഇനി 10 റിയാലിന്റെ ഡയമണ്ട് കാറ്റഗറിയിലും മൂന്നു റിയാലിന്റെ ഗോൾഡ് കാറ്റഗറിയിലുമാണ് ടിക്കറ്റുകൾ ബാക്കിയുള്ളത്. ഇതിൽ ഡയമണ്ട് കാറ്റഗറിയിലെ ടിക്കറ്റുകളും വേഗത്തിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ടിക്കറ്റുകൾക്ക് റിപ്പബ്ലിക് ദിന സ്പെഷൽ ഓഫർ പ്രഖ്യാപിച്ചിരുന്നു. ഒന്നിച്ച് കൂടുതൽ ടിക്കറ്റെടുക്കുന്നവർക്ക് സ്പെഷൽ ഓഫറുകളും വലിയ ഗ്രൂപ്പുകൾക്ക് കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്. നേരിട്ടും ഓൺലൈനായും ടിക്കറ്റുകൾ എടുക്കാം. നേരിട്ട് ടിക്കറ്റുകൾ ലഭിക്കാൻ 95629600 (നവാസ്), 99490108 (അൽ ഫവാസ് ട്രാവൽസ്), 92742931 (ഐഡിയൽ ഹാൾ), 92877710 ( കമൂന ബേക്കറി ന്യൂ സലാല), 98671150 (സിറാജ് റാമിസ് സനായിയ്യ), 96029947 (സാദ അൽ മഹ പെട്രോൾ പമ്പ്, കാർ ആക്സസറീസ് ഷോപ്) എന്നിവരുമായി ബന്ധപ്പെടണം. ടിക്കറ്റുകൾ ഓൺലൈനായി ലഭിക്കാൻ https://events.mefriend.com/hk6salalah വെബ്സൈറ്റ് സന്ദർശിക്കാം.
ടിക്കറ്റുകൾ ഓൺലൈനായി ലഭിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

