Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയത്തിൽ...

ഹൃദയത്തിൽ സൂ​ക്ഷി​ക്കാ​ൻ സ​ലാ​ല​യു​ടെ അ​പൂ​ർ​വ വി​രു​ന്ന്

text_fields
bookmark_border
ഹൃദയത്തിൽ സൂ​ക്ഷി​ക്കാ​ൻ സ​ലാ​ല​യു​ടെ അ​പൂ​ർ​വ വി​രു​ന്ന്
cancel
camera_alt

ഗാ​യ​ക​ൻ എം.​ജി ശ്രീ​കു​മാ​ർ, ന​ടി ഭാ​വ​ന എ​ന്നി​വ​ർ ‘അ​മ്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​നോ​ടു നീ...’ ​എ​ന്ന ഗാ​ന​മാ​ല​പി​ക്കു​ന്നു. എം.​ജി​യു​ടെ

ഭാ​ര്യ ലേ​ഖ ശ്രീ​കു​മാ​റും അ​വ​താ​ര​ക​ൻ മി​ഥു​ൻ ര​മേ​ശും സ​മീ​പം

സ​ലാ​ല: മ​രു​ഭൂ നാ​ട്ടി​ലെ മ​ല​യാ​ള​മ​ണ്ണാ​യ സ​ലാ​ല​ക്ക് എ​ന്നെ​ന്നും ഓ​ർ​ത്തു​വെ​ക്കാ​ൻ ക​ല​യു​ടെ വ​സ​ന്ത രാ​വ് തീ​ർ​ത്താ​ണ് ഹാ​ർ​മോ​ണി​യ​സ് കേ​ര​ള ആ​റാം സീ​സ​ണി​ന് സ​ലാ​ല​യി​ൽ സ​മാ​പ​ന​മാ​യ​ത്. ഒ​മാ​നി​ൽ തു​ട​ങ്ങി മ​റ്റു ഗ​ൾ​ഫ് നാ​ടു​ക​ളി​ലും കേ​ര​ള​ത്തി​ലു​മ​ട​ക്കം ഹി​റ്റാ​യി മാ​റി​യ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യു​ടെ ഇ​തു​വ​രെ ന​ട​ന്ന 15 എ​ഡി​ഷ​നു​ക​ളി​ൽ ആ​റും ഒ​മാ​നി​ലാ​ണെ​ന്ന​ത് സു​ൽ​ത്താ​നേ​റ്റി​ൽ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന്റെ സ്വീ​കാ​ര്യ​ത​യാ​ണ് തെ​ളി​യി​ക്കു​ന്ന​ത്. സ​ലാ​ല​യി​ൽ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യു​ടെ മൂ​ന്നാം വ​ര​വാ​ണി​ത്.അ​ൽ​മ​റൂ​ജ് ആം​ഫി തി​യ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ര​ങ്ങേ​റി​യ ഉ​ൽ​സ​വ രാ​വി​ലെ ഓ​രോ നി​മി​ഷ​വും കാ​ണി​ക​ൾ ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു. സ​സ്​​പെ​ൻ​സ് എ​ൻ​ട്രി​ക​ളും അ​പൂ​ർ​വ മു​ഹൂ​ർ​ത്ത​ങ്ങ​ളും പി​റ​ന്ന പ​രി​പാ​ടി സ​ലാ​ല ഹൃ​ദ​യ​ത്താ​ൽ സ്വീ​ക​രി​ച്ചു.

സ​ലാ​ല അ​ൽ​മ​റൂ​ജ് ആം​ഫി തി​യ​റ്റ​റി​ൽ ന​ട​ന്ന ഹാ​ർ​മോ​ണി​യ​സ് കേ​ര​ള ആ​റാം സീ​സ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​രം മു​ഖ്യാ​തി​ഥി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് സാം​സ്കാ​രി​ക- കാ​യി​ക -യു​വ​ജ​ന കാ​ര്യ എ.​ജി.​എം ഫൈ​സ​ൽ അ​ലി അ​ൽ ന​ഹ്ദി ഷാ​ഹി ഫു​ഡ്സ് ആ​ൻ​ഡ് സ്പൈ​സ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന് കൈ​മാ​റു​ന്നു (ഇ​ട​ത്ത്), ന​ടി ഭാ​വ​ന​യി​ൽ​നി​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സ​ലാ​ല ജ​ന​റ​ൽ മാ​നേ​ജ​ർ ഷാ​ക്കി​ർ ടി.​പി ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങു​ന്നു (മ​ധ്യ​ത്തി​ൽ), ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് എ​ക്സി. ഡ​യ​റ​ക്ട​ർ ഫി​ർ​സാ​ത്ത് ഹ​സ​ൻ ന​ടി ഭാ​വ​ന​യി​ൽ നി​ന്ന് ഉ​പ​ഹാ​രം സ്വീ​ക​രി​ക്കു​ന്നു


മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ഗാ​യ​ക​ൻ എം.​ജി ശ്രീ​കു​മാ​റി​ന്റെ പാ​ട്ടു​ജീ​വി​ത​ത്തി​ന്റെ 42 വ​ർ​ഷ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന ‘മ​ധു​മ​യ​മാ​യ് പാ​ടാം’ എ​ന്ന പ്ര​ത്യേ​ക ഷോ​യി​ൽ അ​വ​ത​രി​പ്പി​ച്ച പാ​ട്ടു​ക​ൾ മ​ല​യാ​ളി​ക​ളെ ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്റെ ന​നു​ത്ത ഓ​ർ​മ​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. മ​ല​യാ​ള​ത്തി​ലെ വി​പ്ല​വ​കാ​രി​യാ​യ ന​ടി ഭാ​വ​ന​യു​ടെ സാ​ന്നി​ധ്യ​വും വാ​ക്കു​ക​ളും സ​ദ​സ്സി​ന് ഉ​ണ​ർ​വേ​കി. അ​ന്ത​രി​ച്ച ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന് ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന പ​രി​പാ​ടി​യും ന​ട​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​താ​നു​ഭ​വ​ത്തി​ൽ​നി​ന്നു​ള്ള വാ​ക്കു​ക​ളു​മാ​യി എ.​ഐ സ​ഹാ​യ​ത്തോ​ടെ പു​ന​ർ​നി​ർ​മി​ച്ച വി​ഡി​യോ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യു​ടെ മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം പ​ക​രു​ന്ന​താ​യി.

മി​യ​ക്കു​ട്ടി​യു​ടെ ‘ത​നി ലോ​ക മു​റ​ക്കാ​രി...’ പാ​ട്ട് സ​ദ​സ്സി​നെ ഇ​ള​ക്കി​മ​റി​ച്ചു. സ​ലാ​ല​യു​ടെ സ്വ​ന്തം ഗാ​യി​ക സൗ​മ്യ സ​നാ​ത​ന​ൻ ‘ യ ​ത​ബ് ത​ബ്..​വ​ദ​ല്ല...’ എ​ന്ന ഗാ​ന​വു​മാ​യി അ​ര​ങ്ങി​ലെ​ത്തി. പി​ന്നാ​ലെ വേ​ദി​യി​ലെ​ത്തി​യ ഭാ​വ​ന​ക്ക് ആ​ദ​ര​മാ​യി അ​വ​രു​ടെ സി​നി​മ​ക​ളി​ൽ​നി​ന്നു​ള​ള ഗാ​ന​ങ്ങ​ളു​മാ​യി നി​ത്യ മാ​മ്മ​ൻ, ശി​ഖ, അ​ശ്വി​ൻ, റ​ഹ്മാ​ൻ, മി​യ എ​ന്നി​വ​ർ അ​ണി​നി​ര​ന്നു. ഭാ​വ​ന​യു​ടെ സി​നി​മ​ക​ളി​ലൂ​ടെ ഹി​റ്റാ​യ തെ​ര​ഞ്ഞെ​ടു​ത്ത പാ​ട്ടു​ക​ൾ അ​വ​രു​ടെ മ​ല​യാ​ള സി​നി​മ യാ​ത്ര​യെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

സീ ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​സ് പി. ​ല​ത്തീ​ഫ്

ന​ടി ഭാ​വ​ന​യി​ൽ​നി​ന്ന് ഉ​പ​ഹാ​രം സ്വീ​ക​രി​ക്കു​ന്നു


‘സ്വ​യം​വ​ര ച​ന്ദ്രി​കേ..’, ഇ​ന്ന​ലെ​ക​ളേ...​തി​രി​കെ വ​രു​മോ...’, ‘ചി​രി ചി​രി​യോ..’ , ‘ഏ​ഴാം ബ​ഹ്റി​ന്റെ വാ​തി​ൽ തു​റ​ന്നോ​ളേ...’, ‘വാ​സ്കോ​ഡ ഗാ​മ...’, ‘ജി​ല്ലം ജി​ല്ലം ജി​ല്ലം ജി​ല്ലം ജി​ല്ലം ജി​ല്ലാ​നാ..’ എ​ന്നീ പാ​ട്ടു​ക​ളാ​ണ് ഭാ​വ​ന​ക്ക് ആ​ദ​ര​മാ​യി പാ​ടി​യ​ത്. ഉ​ദ്ഘാ​ട​ന സെ​ഷ​ന് ശേ​ഷം കാ​ണി​ക​ൾ ആ​കാം​ക്ഷ​പൂ​ർ​വം കാ​ത്തി​രു​ന്ന എം.​ജി. ശ്രീ​കു​മാ​റി​ന്റെ എ​ൻ​ട്രി​യാ​യി​രു​ന്നു. ത​ന്റെ ഹി​റ്റാ​യ ഫാ​സ്റ്റ് ന​മ്പ​ർ പാ​ട്ടു​ക​ളും മെ​ല​ഡി​യു​മൊ​ക്കെ​യാ​യി അ​ദ്ദേ​ഹം കാ​ണി​ക​ളെ പാ​ട്ടി​ന്റെ ആ​ന​ന്ദ​ത്തി​ലാ​റാ​ടി​ച്ചു. ‘ചി​ന്ന​മ്മാ അ​ടി കു​ഞ്ഞി​പെ​ണ്ണ​മ്മാ .. തി​രു​വ​ള്ളി​ക്കാ​വി​ൽ, ഗ​ജ​വീ​ര​ന്മാ​രാ​യി​രം...’ എ​ന്ന എ​ക്കാ​ല​ത്തെ​യും ഹി​റ്റു​മാ​യാ​ണ് എം.​ജി ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​ത്. ഒ​രു പൂ​വി​ത​ളി​ൽ..., വെ​ള​ളി നി​ലാ തു​ള്ളി​ക​ളോ..., ബാ​ലേ​ട്ടാ ബാ​ലേ​ട്ടാ..​എ​ന്നീ പാ​ട്ടു​ക​ൾ പാ​ടി​യ​തോ​ടെ സ​ദ​സ്സ് ആ​വേ​ശ​ത്തി​ര​യി​ലാ​യി. അ​ദ്ദേ​ഹ​ത്തി​ന്റെ ഭ​ര്യ ലേ​ഖ ശ്രീ​കു​മാ​റും വേ​ദി​യി​ലെ​ത്തി​യ​തോ​​ടെ പ്രി​യ ഗാ​യ​ക​ന്റെ ജീ​വി​ത​ത്തി​ലെ അ​പൂ​ർ​വ മു​ഹൂ​ർ​ത്ത​ത്തി​നും സ​ദ​സ്സ് സാ​ക്ഷി​യാ​യി. എം.​ജി ശ്രീ​കു​മാ​റും ഭാ​വ​ന​യ​ും ചേ​ർ​ന്ന് ‘അ​മ്പ​ല​പ്പ​പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​േ​നാ​ടു നീ..’ ​എ​ന്ന പാ​ട്ട് പാ​ടി​യ​തോ​ടെ ആ​റാ​യി​ര​ത്തോ​ളം കാ​ണി​ക​ൾ നി​റ​ഞ്ഞ ഗാ​ല​റ​യി​ൽ നി​റ​ഞ്ഞ കൈ​യ​ടി​യാ​യി​രു​ന്നു. പി​ന്നീ​ട്, മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട നി​ര​വ​ധി പാ​ട്ടു​ക​ളു​മാ​യി എം.​ജി ശ്രീ​ക​മാ​റും സം​ഘ​വും അ​ര​ങ്ങു​വാ​ണ​പ്പോ​ൾ സ​ദ​സ്സും പാ​ട്ടി​ൻ​താ​ള​ത്തി​ല​മ​ർ​ന്നു. ത​ന്റെ ിഷ്ട​ഗാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ‘വേ​ൽ​മു​രു​കാ...’ പാ​ടി​യ​തോ​ടെ കാ​ണി​ക​ളി​ൽ പ​ല​രും നൃ​ത്ത​ച്ചു​വ​ടു​ക​ളി​ലേ​ക്ക് നീ​ങ്ങി. കാ​ണി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട പാ​ട്ടു​ക​ളും അ​ദ്ദേ​ഹം പാ​ടി. ക​ല​യും ചി​ന്ത​യും നി​റ​ഞ്ഞ ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’​യി​ൽ​നി​ന്ന് മ​നം​നി​റ​ഞ്ഞാ​ണ് കാ​ണി​ക​ൾ മ​ട​ങ്ങി​യ​ത്.

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഗ്ലോ​ബ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​നി​ക്സ​ൺ

ബേ​ബി ന​ടി ഭാ​വ​ന​യി​ൽ​നി​ന്ന് ഉ​പ​ഹാ​രം സ്വീ​ക​രി​ക്കു​ന്നു



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBhavanaMG SreekumarHarmonious kerala
News Summary - 'Harmonious Kerala'
Next Story