സലാലയിൽ ഇനി ആഘോഷ മൂഡ്!
text_fieldsസലാല: ഒമാനിന്റെ വശ്യ സുന്ദര തീര നഗരിയായ സലാല ഇനി ആഘോഷ നാളുകളിലേക്ക്. ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ ഒമാന്റെ ആറാം പതിപ്പും സലാലയിലെ മൂന്നം പതിപ്പുമാണ് അരങ്ങേറുക ജനുവരി 30 ന് സലാലയിൽ അരങ്ങേറും. കാൽ നൂറ്റാണ്ടിലേറെയായി പ്രവാസിയുടെ ജീവസ്പന്ദനമായി മാറിയ ‘ഗൾഫ് മാധ്യമം’ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളെയാണ് ഹാമോണിയസ് കേരളയിൽ അണിനിരത്തുന്നത്. മലയാളികൾ നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി പ്രിയ ഗായകൻ എം.ജി ശ്രീകുമാറിന്റെ ‘മധുമയമായ് പാടാം’ എന്ന പ്രത്യേക ഷോ തന്നെ ഹാർമോണിയസ് കേരളയിൽ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തന്റെ നാൽപതാം വാർഷികാഘോഷമായാണ് ‘മധുമയമായ് പാടാം’ അരങ്ങേറുക.
കുടുംബസദസ്സിനെ ആകാംക്ഷയുടെയും ഉദ്വോഗത്തിന്റെയും മുൾമുനയിൽ നിർത്തുന്ന പ്രമുഖ മെന്റലിസ്റ്റും ഹിപ്നോട്ടിസ്റ്റുമായ ഫാസിൽ ബഷീറിന്റെ ഗംഭീര സറ്റേജ് ഷോയും ‘ഹാർമോണിയസ് കേരള’യുടെ ഭാഗമാവും. പ്രകടനകലയിൽ രണ്ടു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ഫാസിൽ ബഷീർ 2020ൽ ആരംഭിച്ച ‘ട്രിക്സ് മാനിയ’ ഷോയിലൂടെയാണ് മലയാളികൾക്കിടയിൽ കൂടുതൽ പോപുലറായി മാറിയത്.
കലാസ്വാദനത്തിന്റെ വിവിധ തലങ്ങൾ സ്പർശിക്കുന്ന അപൂർവ വിരുന്നാകുന്ന ‘ഹാർമോണിയസ് കേരള’യിൽ മോളിവുഡിലെ പ്രിയ താരങ്ങളും പിന്നണി ഗായകരും മിമിക്രി താരങ്ങളുമടക്കമുള്ളവർ അണിനിരക്കുന്നതോടെ മറക്കാനാവാത്ത ഒരു സായാഹ്നം സലാലയിൽ പിറക്കും. നിത്യാ മാമ്മൻ, ശിഖ, മിയക്കുട്ടി, അശ്വിൻ വിജയൻ , ജാസിം ജമാൽ, റഹ്മാൻ തുടങ്ങിയവരും മാനവികയുടെ മഹോത്സവ വേദിയിൽ ആഘോഷത്തിര തീർക്കാനെത്തും. മലയാളത്തിന്റെ അവതാരക മുഖമായി മാറിയ മിഥുൻ രമേശുമെത്തുന്നതോടെ ‘ഹാർമോണിയസ് കേരള’ കളറാവും.
‘ഹാർമോണിയസ് കേരള’യുടെ വരവറിയിച്ച് വരും ദിവസങ്ങളിൽ സലാലയിൽ വിവിധ സാമൂഹിക, സംസ്കാരിക പരിപാടികളും പ്രധാനകേന്ദ്രങ്ങളിൽ റോഡ് ഷോയും നടക്കും.
ആരാകും ആ സെലിബ്രിറ്റി
സലാല: സലാലയെ സംഗീത സാന്ദ്രമാക്കാൻ മാനവികതയുടെ മഹോത്സവ രാവ് ‘ഹാർമോണിയസ് കേരള’ സീസൺ 6 നിങ്ങളിലേക്കെത്തുമ്പോൾ മുഖ്യാതിഥി ആരായിരിക്കും? ലോക മലയാളികളുടെ ഹൃദയം കീഴടക്കിയ ആ താരം, മലയാള സിനിമയുടെയും അന്യ ഭാഷാ ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. അഭിനേതാവോ അഭിനേത്രിയോ എന്ന സംശയവും വേണ്ട. ആരുമാവാം...ഇത് നിങ്ങളുടെ ഊഴമാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം...
ഗൾഫ് മാധ്യമം ഒമാൻ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്ത ശേഷം നിങ്ങളുടെ ഉത്തരം എന്താണെങ്കിലും ചോദ്യവുമായി ബന്ധപ്പെട്ട വിഡിയോയുടെ കമന്റ് ബോക്‌സിൽ കുറിച്ചോളൂ... ശരിയുത്തരം അയക്കുന്നവരിൽനിന്നും തെരഞ്ഞെടുക്കുന്ന മൂന്ന് പേരെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഗൾഫ് മാധ്യമം ഒമാൻ ഇൻസ്റ്റഗ്രാം പേജിൽ പ്രവേശിക്കാൻ ഇതോടൊപ്പം നൽകിയിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

