മസ്കത്ത്: ഹാർമണി മ്യൂസിക് ആൻഡ് ആർട്ട് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ 13ാം വാർഷികാഘോഷം മേയ് മൂന്നിന് അൽ ഫലാജ് ഹോട്ടലിൽ നടക്കും.
വൈകുന്നേരം ആറിനാരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ മുനു മഹാവർ, സംഗീത സംവിധായകൻ ജെറി അമൽദേവ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇൻസ്റ്റിറ്റ്യൂട്ടിലെ നൂറിലധികം വിദ്യാർഥികളുടെ കലാപ്രകടനങ്ങളായിരിക്കും ‘ഹാർമണി ബ്ലിസ് ഫെസ്റ്റ്’ എന്ന പരിപാടിയുടെ പ്രധാന ആകർഷണമെന്ന് ഹാർമണി മ്യൂസിക് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വാർഷികാഘോഷ പരിപാടിയിൽ ദാർസൈത്ത് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ ഡോ. ശ്രീദേവി പി.തഷ്നത്ത്, മസ്കത്ത് ശ്രീലങ്കൻ സ്കൂൾ പ്രിൻസിപ്പI നിർമല ലിയനാഗെ, വാദി കബീർ ഇന്ത്യൻ സ്കൂൾ പ്രൈമറി സെക്ഷൻ ൈവസ് പ്രിൻസിപ്പൽ ശശികല പ്രഭാത്, ഡോ. രത്നകുമാർ എന്നിവർ വിശിഷ്ടാതിഥികളായും പെങ്കടുക്കും. കുട്ടികളും രക്ഷിതാക്കളുമടക്കം 1200ഒാളം പേർ പെങ്കടുക്കും. ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകരുടെ പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും. മാനേജിങ് ഡയറക്ടർമാരായ വിൽസൺ, അനു വിൽസൺ, മാർക്കറ്റിങ് മാനേജർ ലെനിൻ വർഗീസ്, ഡേവിഡ് ജോസഫ്, അൻവർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്ക
ടുത്തു.