Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​രു​മ​യു​ടെ ആ​ഘോ​ഷം...

ഒ​രു​മ​യു​ടെ ആ​ഘോ​ഷം മ​സ്​​ക​ത്തി​ന്​ ച​രി​ത്ര​മാ​യി

text_fields
bookmark_border
ഒ​രു​മ​യു​ടെ ആ​ഘോ​ഷം മ​സ്​​ക​ത്തി​ന്​ ച​രി​ത്ര​മാ​യി
cancel

മ​​സ്​​​ക​​ത്ത്​: സു​​ൽ​​ത്താ​​ൻ നാ​​ടി​െ​​ൻ​​റ​​യും മ​​ല​​യാ​​ള നാ​​ടി​െ​​ൻ​​റ​​യും ഒ​​രു​​മ​യും ​െഎ​​ ക്യ​വും​ സ്​​​നേ​​ഹ​വും വി​​ളം​​ബ​​രം ചെ​യ്​​ത ഗ​​ൾ​​ഫ്​ ​മാ​​ധ്യ​​മം ‘ഹാ​​ർ​​മ​​ണി​​യ​​സ്​ കേ​​ര​​ള’ ച​ര ി​ത്ര​മാ​യി. ഖു​​റം ആം​​ഫി തി​​യ​​റ്റ​​റി​​ൽ ന​​ട​​ന്ന മ​​ധു​​രാ​​ഘോ​​ഷം പ്ര​​വാ​​സി​സ​​മൂ​​ഹ​​ത്തി​​ന് ​ മ​​റ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത അ​​നു​​ഭ​​വ​​മാ​​ണ്​ സ​​മ്മാ​​നി​​ച്ച​​ത്. കാ​​ലു​​ഷ്യ​​ത്തി​െ​​ൻ​​റ​​യും പ​​ക​​യു​​ടെ​​യും ക​​ന​​ലെ​​രി​​യു​​ന്ന കാ​​ല​​ത്തി​​​ന്​ സാ​​ഹോ​​ദ​​ര്യ​​ത്തി​െ​​ൻ​​റ ചേ​​ർ​​ത്തു​​വ െ​​​പ്പൊ​​രു​​ക്കി​​യ സാം​​സ്​​​കാ​​രി​​കോ​​ത്സ​​വ​​ത്തി​​ന്​ സാ​​ക്ഷി​​യാ​​കാ​​ൻ ആ​​യി​​ര​​ങ്ങ​​ൾ ഒ​​ഴു​​കി​​യെ​​ത്തി. മ​​സ്​​​ക​​ത്ത്​ ഫെ​​സ്​​​റ്റി​​വ​​ൽ ക​​മ്മി​​റ്റി ഡ​​യ​​റ​​ക്​​​ട​​റേ​​റ്റ്​ അ​​സി. ​ഡ​​യ​​റ​​ക്​​​ട​​ർ എ​​ൻ​​ജി​​നീ​​യ​​ർ ന​​ദ അ​​ബ്​​​ദു​​ൽ റ​​ഹീം അ​​ൽ സ​​ദ്​​​ജാ​​ലി ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​തു. ഇ​​ന്ത്യ​​ൻ അം​​ബാ​​സ​​ഡ​​ർ മു​​നു മ​​ഹാ​​വ​​ർ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.

‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം’ ചീ​​ഫ്​ എ​​ഡി​​റ്റ​​ർ വി.​​കെ. ഹം​​സ അ​​ബ്ബാ​​സ്, ‘ഗ​​ൾ​​ഫ് ​​മാ​​ധ്യ​​മം’ സ്​​​പോ​​ൺ​​സ​​ർ അ​​ബ്​​​ദു​​ൽ ഹ​​മീ​​ദ്​ ആ​​ദം, ഷാ​​ഹി ഫു​​ഡ്​​​സ്​ ആ​​ൻ​​ഡ്​ സ്​​​പൈ​​സ​​സ്​ എ​​ൽ.​​എ​​ൽ.​​സി മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ർ മു​​ഹ​​മ്മ​​ദ്​ അ​​ഷ്​​​റ​​ഫ്, ലു​​ലു ഹൈ​​പ​​ർ മാ​​ർ​​ക്ക​​റ്റ്​​​സ്​ ഒ​​മാ​​ൻ റീ​​ജ​​ന​​ൽ ഡ​​യ​​റ​​ക്​​​ട​​ർ കെ.​​എ. ഷ​​ബീ​​ർ, ബ​​ദ​​ർ അ​​ൽ​​സ​​മ ഗ്രൂ​​പ്​​ ഒാ​​ഫ്​ ഹോ​​സ്​​​പി​​റ്റ​​ൽ​​സ്​ സി.​​ഇ.​​ഒ ഡോ. ​​ഷ​​ഫീ​​ഖ്​ മു​​ഹ​​മ്മ​​ദ്, സു​​ഹൂ​​ൽ അ​​ൽ ഫൈ​​ഹ ​ട്രേ​​ഡി​​ങ്​ എ​​ൽ.​​എ​​ൽ.​​സി മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ർ അ​​ബ്​​​ദു​​ൽ വാ​​ഹി​​ദ്, സേ​​ഫ്​​​റ്റി ടെ​​ക്​​​നി​​ക്ക​​ൽ സ​​ർ​​വി​​സ​​സ്​ മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ർ അ​​ഷ്​​​റ​​ഫ്​ പ​​ടി​​യ​​ത്ത്, ‘ഗ​​ൾ​​ഫ് ​​മാ​​ധ്യ​​മം’ ​െറ​​സി​​ഡ​​ൻ​​റ്​ എ​​ഡി​​റ്റ​​ർ പി.​െ​​എ. നൗ​​ഷാ​​ദ്, സം​​ഘാ​​ട​​ക സ​​മി​​തി മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി പി.​​ബി. സ​​ലീം, ഒാ​​ർ​​ഗ​​നൈ​​സി​​ങ്​ ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ കെ.​​ടി.​​കെ. മു​​നീ​​ർ, ‘ഗ​​ൾ​​ഫ്​ ​മാ​​ധ്യ​​മം’ ഒ​​മാ​​ൻ ​െറ​​സി​​ഡ​​ൻ​​റ്​ മാ​​നേ​​ജ​​ർ ഷ​​ക്കീ​​ൽ ഹ​​സ​​ൻ എ​​ന്നി​​വ​​രും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

‘ഗ​​ൾ​​ഫ് ​​മാ​​ധ്യ​​മ’​​ത്തി​​ന്​ മ​​സ്​​​ക​​ത്ത്​ ന​​ഗ​​ര​​സ​​ഭ​​യു​​ടെ ഉ​​പ​​ഹാ​​ര​​വും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും എ​​ൻ​​ജി​​നീ​​യ​​ർ ന​​ദ​​യി​​ൽ​​നി​​ന്ന്​ വി.​​കെ. ഹം​​സ അ​​ബ്ബാ​​സ്​ ഏ​​റ്റു​​വാ​​ങ്ങി. അ​​ന്ത​​രി​​ച്ച വ്യ​​വ​​സാ​​യ പ്ര​​മു​​ഖ​​നും ‘ഗ​​ൾ​​ഫ് ​​മാ​​ധ്യ​​മം’ ​െറ​​സി​​ഡ​​ൻ​​റ്​ എ​​ഡി​​റ്റ​​റു​​മാ​​യി​​രു​​ന്ന എം.​​എ.​​കെ. ഷാ​​ജ​​ഹാ​െ​​ൻ​​റ ഒാ​​ർ​​മ​​ക്കാ​​യി ത​​യാ​​റാ​​ക്കി​​യ സു​​വ​​നീ​​ർ വി.​​കെ. ഹം​​സ അ​​ബ്ബാ​​സ്,​ അ​​ബ്​​​ദു​​ൽ ഹ​​മീ​​ദ്​ ആ​​ദ​​മി​​ന്​ ന​​ൽ​​കി പ്ര​​കാ​​ശ​​നം ചെ​​യ്​​​തു. തു​​ട​​ർ​​ന്ന്​ സം​​ഗീ​​ത​​വി​​രു​​ന്നി​െ​​ൻ​​റ സു​​വ​​ർ​​ണ നി​​മി​​ഷ​​ങ്ങ​​ൾ​​ക്ക്​ തു​​ട​​ക്ക​​മാ​​യി. അ​​റ​​ബ്​ സം​​ഗീ​​ത​ലോ​​ക​​ത്തെ മ​​ല​​യാ​​ളി വി​​സ്​​​മ​​യം നാ​​ദി​​ർ അ​​ബ്​​​ദു​​സ്സ​​ലാ​​മാ​​ണ്​ ആ​​ദ്യ​​മാ​​യി വേ​​ദി​​യി​​ലെ​​ത്തി​​യ​​ത്. ഹി​​റ്റ്​ ഹി​​ന്ദി​​ഗാ​​ന​​വു​​മാ​​യി മു​​ഹ​​മ്മ​​ദ്​ അ​​ഫ്​​​സ​​ൽ പി​​ന്നാ​​ലെ​​യെ​​ത്തി. കേ​​ര​​ള​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പാ​​ട്ടു​​ക​​ൾ കോ​​ർ​​ത്തി​​ണ​​ക്കി​​യു​​ള്ള കേ​​ര​​ള തീം ​​മെ​​ഡ്​​​ലെ​​യി​​ൽ എ​​ല്ലാ ഗാ​​യ​​ക​​രും വേ​​ദി​​യി​​ലെ​​ത്തി​​യ​​തോ​​ടെ സ​​ദ​​സ്സ്​​ ആ​​ഘോ​​ഷ​​ത്തി​​മി​​ർ​​പ്പി​​ലാ​​ണ്ടു.

മ​​ല​​യാ​​ള​​ത്തി​െ​​ൻ​​റ ‘സു​​പ്ര​​സി​​ദ്ധ പ​​യ്യ​​ൻ’ ടൊ​​വീ​​നോ തോ​​മ​​സ്​ ഇ​​തി​​നു​ശേ​​ഷം വേ​​ദി​​യി​​ലെ​​ത്തി. ടൊ​​വീ​​നോ​​ക്കു​​ള്ള ഉ​​പ​​ഹാ​​രം ഷാ​​ഹി എ​​ക്​​​സി​​ക്യൂ​​ട്ടി​​വ്​ ഡ​​യ​​റ​​ക്​​​ട​​ർ അ​​ബ്​​​ദു​​ൽ റ​​ഹ്​​​മാ​​നും മാ​​ധ്യ​​മം മാ​​ർ​​ക്ക​​റ്റി​​ങ്​ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ മു​​ഹ​​മ്മ​​ദ്​ റ​​ഫീ​​ഖും കൈ​​മാ​​റി. തു​​ട​​ർ​​ന്ന്​ ഷ​​ഹ​​ബാ​​സ്​ അ​​മ​​നും മെ​​ൻ​​റ​​ലി​​സ്​​​റ്റ്​ ആ​​ദി​​യും പി​​ന്നാ​​ലെ മ​​റ്റു ഗാ​​യ​​ക​​രു​​മെ​​ല്ലാം കാ​​ണി​​ക​​ൾ​​ക്ക്​ മു​​ന്നി​​ലെ​​ത്തി. മി​​ഥു​​ൻ ര​​മേ​​ഷാ​​യി​​രു​​ന്നു അ​​വ​​താ​​ര​​ക​​ൻ. ഇ​​ട​​വേ​​ള​​ക​​ളി​​ൽ ചി​​രി​വി​​രു​​ന്നു​​മാ​​യി ര​​മേ​​ഷ്​ പി​​ഷാ​​ര​​ടി​​യും എ​​ത്തി.

‘അ​​തി​​രു​​ക​​ളി​​ല്ലാ​​ത്ത മാ​​ന​​വി​​ക​​ത’ വി​​ഷ​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ചി​​ത്ര​​ര​​ച​​ന​മ​​ത്സ​​ര വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ൾ കൊ​​ച്ചി​​ൻ ഗോ​​ൾ​​ഡ്​ ആ​​ൻ​​ഡ്​ ഡ​​യ​​മ​​ണ്ട്​​​സ് സ്​​​ഥാ​​പ​​ക​​നും മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​റു​​മാ​​യ ജ​​ഗ​​ജി​​ത്ത്​ പ്ര​​ഭാ​​ക​​ര​​ൻ, മ​​ക​​നും യു​​വ​​ന​​ട​​നു​​മാ​​യ ഇ​​ന്ദ്ര​​ജി​​ത്ത്​ ജ​​ഗ​​ൻ, ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ കൂ​​ട്ടാ​​യ്​​​മ​​യാ​​യ ‘മൈ​​ൻ​​ഡ്​ മ​​സ്​​​ക​​ത്ത്​’ പ്ര​​തി​​നി​​ധി ശ്രീ​​കു​​മാ​​ർ വെ​​ൺ​​മ​​ണി, ‘മാ​​ധ്യ​​മം’ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ക​​ള​​ത്തി​​ൽ ഫാ​​റൂ​​ഖ്​ എ​​ന്നി​​വ​​ർ ന​​ൽ​​കി. മ​​റ്റു​ സ്​​​പോ​​ൺ​​സ​​ർ​​മാ​​രാ​​യ കൈ​​ര​​ളി ടി.​​എം.​​ടി പ്ര​​തി​​നി​​ധി ജോ​​സ്, അ​​ൽ ന​​മാ​​നി കാ​​ർ​​ഗോ മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ർ മു​​ഹ​​മ്മ​​ദ്​ ഉ​​ണ്ണി, കാ​​ലി​​ക്ക​​റ്റ്​ ആ​​യു​​ർ​​വേ​​ദ ക്ലി​​നി​​ക്​​ ഡ​​യ​​റ​​ക്​​​ട​​ർ ഡോ. ​​മു​​ഹ​​മ്മ​​ദ്​ ഷാ​​ഫി, ഗ്ലോ​​ബ​​ൽ മ​​ണി എ​​ക്​​​സ്​​​ചേ​​ഞ്ച്​ ഡ​​യ​​റ​​ക്​​​ട​​ർ സു​​ബ്ര​​ഹ്​​​മ​​ണ്യ​​ൻ, മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ർ മ​​ധു​​സൂ​​ദ​​ന​​ൻ, ഫ്ര​​ണ്ടി മൊ​​ബൈ​​ൽ മാ​​ർ​​ക്ക​​റ്റി​​ങ്​ ഒാ​​പ​​റേ​​ഷ​​ൻ​​സ്​ മാ​​നേ​​ജ​​ർ ജോ​​സ​​ഫ്​ രാ​​ജ​​ൻ, ലി​​ങ്ക്​​​സ്​ മൈ​​സ്​ ഡ​​യ​​റ​​ക്​​​ട​​ർ ലി​​ജി​​ഹാ​​സ്​ ഹു​​സൈ​​ൻ, ഫു​​ഡ്​​​ലാ​​ൻ​​ഡ്​​​​സ്​ റ​​സ്​​​റ്റാ​​റ​​ൻ​​റ്​ ഡ​​യ​​റ​​ക്​​​ട​​ർ സു​​ര​​യ്യ സ​​മീ​​ർ എ​​ന്നി​​വ​​ർ​​ക്കും ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ ന​​ൽ​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsHarmanius Kerala
News Summary - Harmanius Kerala at Muscut - Gulf News
Next Story