Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഹാ​ർ​മ​ണി​യ​സ്​...

‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ റോ​ഡ്​ ഷോ​ക്ക്​ ആ​വേ​ശ പ്ര​തി​ക​ര​ണം

text_fields
bookmark_border
‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ റോ​ഡ്​ ഷോ​ക്ക്​ ആ​വേ​ശ പ്ര​തി​ക​ര​ണം
cancel

മ​സ്​​ക​ത്ത്​: ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച റോ​ഡ്​​ഷോ​ക്ക്​ ആ​വേ​ശ​ക​ര​ മാ​യ പ്ര​തി​ക​ര​ണം. ബോ​ഷ​ർ, ദാ​ർ​സൈ​ത്ത്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ ്​ മ​ല​യാ​ളം വി​ഭാ​ഗം ഹാ​ളി​ലു​മാ​ണ്​ സി​നി​മാ​താ​രം പൂ​ജി​ത മേ​നോ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ്​​ഷോ ന​ട ​ന്ന​ത്. ഒ​മാ​നി​ക​ളും മ​ല​യാ​ളി​ക​ളു​മാ​യു​ള്ള ഉൗ​ഷ്​​മ​ള ബ​ന്ധം, ഒ​മാ​നി​ലെ ജീ​വി​താ​നു​ഭ​വം, നാ​ട്ടി​ലു​ള്ള​വ​രു​മാ​യു​ള്ള ബ​ന്ധം, നാ​ട്ടി​ലെ നി​ല​വി​ലെ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഉൗ​ന്ന​ൽ ന​ൽ​കി​യാ​ണ്​ റോ​ഡ്​​ഷോ മു​ന്നോ​ട്ട്​ പോ​യ​ത്.

മ​ല​യാ​ളി​ക​ൾ ഒ​മാ​നി​ലെ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തെ കു​റി​ച്ച്​ വാ​ചാ​ല​രാ​യ​പ്പോ​ൾ ഒ​മാ​നി​ക​ളും മ​റ്റു​രാ​ജ്യ​ക്കാ​രും മ​ല​യാ​ളി​ക​ളു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​​​െൻറ ഉൗ​ഷ്​​മ​ള​ത വി​ശ​ദീ​ക​രി​ച്ചു. അ​ടു​ത്ത സു​ഹൃ​ത്തി​​​െൻറ പേ​രും ഫോ​ൺ​ന​മ്പ​റും പ​റ​യാ​നാ​വ​ശ്യ​പ്പെ​ട്ടു​ള്ള നു​റു​ങ്ങു ചോ​ദ്യ​ങ്ങ​ളി​ൽ പ​ല​രും പ​ത​റി.
അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​വ​ർ​ക്ക്​ സ്​​പോ​ൺ​സ​ർ​മാ​രാ​യ ഷാ​ഹി ഫു​ഡ്​​സ്​ ആ​ൻ​ഡ്​​ സ്​​പൈ​സ​സ്, ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, കൊ​ച്ചി​ൻ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്, സൊ​ഹാ​ർ ബീ​ച്ച്​ ബേ​ക്ക​റി എ​ന്നി​വ​രു​ടെ സ​മ്മാ​ന കി​റ്റു​ക​ൾ ന​ൽ​കി.

Show Full Article
TAGS:harmanious kerala oman gulf news malayalam news 
News Summary - harmanious kerala-oman-gulf news
Next Story