ഹരിപ്പാട് പ്രവാസി അസോസിയേഷൻ ‘മിഴിവ്-2023’ സെപ്റ്റംബറിൽ
text_fieldsഹരിപ്പാട് പ്രവാസി അസോസിയേഷൻ ഭാരവാഹികൾ
വാർത്തസമ്മേളനത്തിൽ
മസ്കത്ത്: ഹരിപ്പാട് പ്രവാസി അസോസിയേഷൻ-ഒമാന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 28ന് മസ്കത്തിലെ അൽഫലാജ് ഹോട്ടലിൽ മോഡേൺ ഡീസെർട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ‘മിഴിവ്-2023’ എന്ന പേരിൽ കലാവിരുന്ന് അരങ്ങേറും. മസ്കത്തിലെ ക്യൂൻസ് റസ്റ്റാറന്റിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ‘മിഴിവ് 2023’ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുൻ ആഭ്യന്തര മന്ത്രിയും ഹരിപ്പാട് എം.എൽ.എയുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി എത്തുന്ന പരിപാടിയിൽ അഭയാ ഹിരൺമയി, ഭാഗ്യരാജ്, ശ്യാം തൃക്കുന്നപുഴ, സുമേഷ് ചന്ദ്രൻ, രാജേഷ് പാണവള്ളി എന്നിവരുടെ കലാവിരുന്നുകളും ഒപ്പം ഹരിപ്പാട് അസോസിയേഷനിലെ മറ്റു കലാകാരന്മാരുടെ പരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. മസ്കത്തിലെ കലാ സാംസ്കാരിക സാമൂഹിക രംഗത്ത് ഏറെ വർഷങ്ങളായി പ്രവർത്തിക്കുന്ന ഹരിപ്പാട് കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമാണ്. ഹരിപ്പാട് അസോസിയേഷൻ പ്രസിഡന്റ് കൈലാസ് നായർ, സെക്രട്ടറി ബിനീഷ് സി. ബാബു, ട്രഷറർ വിമൽ, കോഓഡിനേറ്റർ അജി ഹരിപ്പാട്, മറ്റംഗങ്ങൾ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

