ഹരിപ്പാട് കൂട്ടായ്മ മസ്കത്ത് കുടുംബ സംഗമം
text_fieldsഹരിപ്പാട് കൂട്ടായ്മ മസ്കത്ത് സംഘടിപ്പിച്ച കുടുംബ സംഗമം
മസ്കത്ത്: ഹരിപ്പാട് കൂട്ടായ്മ മസ്കത്ത് ഈസ്റ്റർ-ഈദ്-വിഷു ആഘോഷവും കുടുംബസംഗമവും വാർഷിക പൊതുയോഗവും സംയുക്തമായി നടത്തി.
കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികൾ അരങ്ങേറി. വാർഷിക പൊതുയോഗത്തിൽ 2024-25 വർഷത്തേക്കുള്ള 32 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
രാജൻ ചെറുമനശ്ശേരിൽ (രക്ഷാധികാരി), സാബു പരിപ്രയിൽ (പ്രസി.), രാജേഷ് നായർ (വൈ. പ്രസി.), അനിൽ ലക്ഷ്മണൻ (സെക്ര.), ഉമേഷ് കരുവാറ്റ (ജോ. സെക്ര.), സജി ജോർജ് (ട്രഷ.), വിജയ് മാധവ് (പ്രോഗ്രാം കോഓഡിനേറ്റർ), പ്രേംജിത്ത് (ഐ.ടി. സെക്ര.), അരുൺ നാരായണൻ (ഐ.ടി. ജോ. സെക്ര.) എന്നിവരടങ്ങുന്ന സമിതിയാണ് നിലവിൽ വന്നത്.
11 വർഷം പൂർത്തിയാക്കുന്ന സംഘടന ഈ വർഷവും ഒമാനിലെ പ്രവാസി സമൂഹത്തിലും കേരളത്തിലുമായി വിവിധ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

